ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് ബ്ലൂബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ വർഷം 30 ശതമാനം ഘടകങ്ങൾ പ്രാദേശികമായി നിർമ്മിക്കാനുള്ള നിയമത്തിൽ സർക്കാർ ഇളവ് വരുത്തിയപ്പോൾ ആപ്പിൾ ഇന്ത്യയിൽ ഒരു ഓൺലൈൻ സ്റ്റോർ തുറക്കാൻ പദ്ധതിയിട്ടതാണ്. എന്നിരുന്നാലും, പകർച്ചവ്യാധി കാരണം പദ്ധതികൾ തടസ്സപ്പെട്ടു.
ഐഫോണ്‍, മാക് ആക്സസറികള്‍ തുടങ്ങിയവ ഫ്ലിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ഇപ്പോള്‍ തന്നെ മികച്ച രീതിയില്‍ വില്‍ക്കുന്നുണ്ട്. തുടര്‍ന്നും ഇവരിലൂടെ വിൽപ്പനയുണ്ടാകുമെന്നും കരുതുന്നു.
റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2021ല്‍ കമ്പനിയുടെ ആദ്യ റീട്ടെയ്ല്‍ സ്‌റ്റോർ തുറക്കാനാണ് സാധ്യത. ആദ്യ റീട്ടെയ്ല്‍ സ്‌റ്റോര്‍ മുംബൈയിലായിരിക്കുമെന്നാണ് സൂചനകള്‍. അധികം താമസിയാതെ ബെംഗളൂരുവിലും കമ്പനി റീട്ടെയ്ല്‍ സ്‌റ്റോര്‍ വ്യാപിപ്പിച്ചേക്കും.
ഉപയോക്താക്കൾക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കുന്ന ഓൺലൈൻ സ്റ്റോറിനുപുറമെ, ഇന്ത്യയിൽ രണ്ട് ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകളും കൊണ്ടുവരാൻ ആപ്പിൾ ഒരുങ്ങുന്നു. ആദ്യത്തേത് മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ (ബി.കെ.സി) ആയിരിക്കും ആരംഭിക്കുക.
നിലവിൽ, മൂന്നാം കക്ഷി ഫ്രാഞ്ചൈസി പങ്കാളികൾ വഴിയും ക്രോമ, ആമസോൺ, ഫ്ലിപ്പ്കാർട്ട് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ആപ്പിൾ ഉൽപ്പന്നങ്ങൾ വിൽക്കുന്നു.
ഇന്ത്യൻ വിപണിയിൽ തങ്ങളുടെ സ്ഥാനം സ്ഥിരപ്പെടുത്തുന്നതിനായി ആപ്പിൾ ദ്രുതഗതിയിൽ മുന്നേറുകയാണ്. ആപ്പിളിന്റെ തായ്‌വാൻ നിർമാതാക്കളായ വിസ്ട്രോൺ ഇന്ത്യയിൽ ഐഫോൺ 12 ഘടകങ്ങളുടെ പ്രാദേശിക ഉൽപാദനത്തിനായി നിർമ്മാണ പ്രക്രിയകൾ ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇതിനകം 2000 നാട്ടുകാരെ നിയമിക്കുകയും 10000 ജീവനക്കാരെ നിയമിക്കുകയും ചെയ്തിരിക്കുന്നു. ഐഫോണുകളുടെ പ്രാദേശിക ഉൽപാദനം നാട്ടുകാർക്ക് തൊഴിൽ ഉറപ്പാക്കുന്നതോടൊപ്പം ഐഫോണുകളുടെ ഇറക്കുമതി നികുതിയും ഇല്ലാതാക്കുന്നു.
Leave a Reply