ആപ്പിൾ ഐഫോൺ എക്സ്ആറിന് ശേഷം പോക്കറ്റ് ഫ്രണ്ട്‌ലിയായ ഐഫോൺ എസ്ഇ 2020 ഇന്ത്യയിൽ ആരംഭിക്കാനുള്ള നീക്കത്തിലാണ് ആപ്പിൾ. കർണാടകയിലെ ആപ്പിളിന്റെ വിസ്ട്രോൺ പ്ലാന്റിൽ ഐഫോൺ എസ്ഇ 2020 നിർമ്മാണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഫോൺ എസ്ഇ 2020 കൂടാതെ, ഐഫോൺ 11, ഐഫോൺ എക്സ്ആർ എന്നിവയും ഇന്ത്യയിൽ നിർമ്മിക്കുന്നതാണ്.
ഇന്ത്യയിലെ മേക്ക് ഇൻ ഇന്ത്യ കാമ്പെയ്‌നിന് ഒരു വലിയ പ്രോത്സാഹനമായാണിതിനെ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയിൽ നിർമ്മിക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളുടെ അത്രയും വില ഈടാക്കില്ല, കാരണം ചില്ലറ വ്യാപാരികൾക്ക് ആഗോള ഉൽപാദന സൗകര്യങ്ങളിൽ നിന്ന് സ്മാർട്ട്‌ഫോൺ കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ 20 ശതമാനം നികുതി നൽകേണ്ടിവരില്ല.
റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ എസ്ഇ 2020 കുറഞ്ഞ വിലയിൽ ലഭ്യമാകും. ആപ്പിളിന്റെ ഏറ്റവും വിലക്കുറവുള്ള മോഡൽ ആണെങ്കിലും ഐഫോൺ SE-യുടെ 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് പതിപ്പുകൾക്ക് ഇപ്പോൾ യഥാക്രമം 42500 രൂപ, 47800 രൂപ, 58300 രൂപ എന്നിങ്ങനെയാണ് വില.
ഐഫോൺ എസ്ഇ (2020)
2016-ൽ ആപ്പിൾ അവതരിപ്പിച്ച ഐഫോൺ SE ഫോണിന്റെ പിൻഗാമിയായാണ് ഈ പുതിയ ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. 4.7 ഇഞ്ച് റെറ്റിന എച്ച്ഡി ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. കറുപ്പ്, വെള്ള, ചുവപ്പ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
അലുമിനിയം ഫ്രെയിമിനൊപ്പം ഗ്ലാസ് പാനൽ മുന്നിലും പിന്നിലും നൽകിയാണ് ഹാൻഡ്സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നിലവിൽ ആപ്പിൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വേഗതയേറിയ പ്രോസസ്സറായ എ 13 ബയോണിക് ചിപ്‌സെറ്റാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ചില ആൻഡ്രോയിഡ് ഫോണുകളേക്കാൾ വേഗതയേറിയതാണിത്. 64 ജിബി, 128 ജിബി, 256 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഐഫോൺ എസ്ഇ 2020 വരുന്നത്.
ക്യാമറ വിഭാഗത്തിൽ, ഐഫോൺ എസ്ഇ 2020 ൽ 12 മെഗാപിക്സലിന്റെ പിൻ ക്യാമറ f/1.8 അപ്പേർച്ചർ ഉണ്ട്. ആറ് പോർട്രെയിറ്റ് ലൈറ്റിംഗ് ഇഫക്റ്റുകളും ഡെപ്ത് കൺട്രോളും ഒപ്പം പോർട്രെയിറ്റ് മോഡും ക്യാമറയിൽ ഉൾപ്പെടുന്നു. മുൻവശത്ത്, ഐഫോൺ എസ്ഇ 2020 ന് 7 മെഗാപിക്സൽ ക്യാമറയുണ്ട്. ഇത് മെഷീൻ ലേണിംഗ്, മോണോക്യുലർ ഡെപ്ത് എസ്റ്റിമേറ്റ് എന്നിവ ഉപയോഗിച്ച് അതിശയകരമായ പോർട്രെയ്റ്റുകൾ എടുക്കാൻ പ്രാപ്തമാണ്.
Leave a Reply