വൈറൽ വീഡിയോ സഹകരണ പ്ലാറ്റ്‌ഫോമായ സൂം, സൂം ഫോർ ഹോം എന്ന വീഡിയോ കോളിംഗ് ഉപകരണം പ്രഖ്യാപിച്ചു. ഇത് സോഫ്റ്റ്‌വെയറിനുള്ളിൽ സംയോജിപ്പിച്ചിരിക്കുന്ന ഗാർഹിക ഉപകരണമാണ്. സൂം ഫോർ ഹോം – DTEN ME എന്ന് വിളിക്കുന്ന ഈ ഉപകരണത്തിന് 27 ഇഞ്ച് ഡിസ്‌പ്ലേ, മൂന്ന് വൈഡ് ആംഗിൾ ക്യാമറകൾ, എട്ട് മൈക്രോഫോൺ അറേ എന്നിവയുണ്ട്. ടച്ച് നിയന്ത്രണം, വൈറ്റ്ബോർഡ്, ഇന്‍ററാക്ടീവ് സ്ക്രീൻ പങ്കിടൽ എന്നിവ ഡിസ്പ്ലേ അനുവദിക്കുന്നു.
നിലവിലുള്ള സൂം അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഹോം ഫോർ സൂമിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. ഉൽപ്പന്നവുമായി അവരുടെ കലണ്ടറുകൾ ബന്ധിപ്പിക്കാനും ഉപകരണത്തിലൂടെ താൽക്കാലിക അല്ലെങ്കിൽ ഷെഡ്യൂൾ ചെയ്‌ത മീറ്റിംഗുകൾ ആരംഭിക്കാനും എന്‍റർപ്രൈസസിലെ ഐടി വകുപ്പുകൾക്ക് ഉപകരണം മാനേജ് ചെയ്യാനും കഴിയും. ഇതിന്‍റെ വില 599 ഡോളര്‍ ആണ്. 2020 ഓഗസ്റ്റ് വിപണിയില്‍ ലഭ്യമാകുന്ന ഈ ഉപകരണം DTEN വെബ്സൈറ്റ് വഴി ഓർഡർ ചെയ്യാനും സാധിക്കും. ബേസിക്, സൗജന്യ ശ്രേണികൾ ഉൾപ്പെടെ എല്ലാ സൂം മീറ്റിംഗ് ലൈസൻസുകളിലും ഉപകരണം പ്രവർത്തിക്കും.
ഒരുതരത്തില്‍ പറഞ്ഞാല്‍ ഇതൊരു സ്മാർട്ട് സ്പീക്കർ പോലെയാണ്. എന്നിരുന്നാലും, ഈ ഉപകരണത്തിനുള്ളിൽ വോയ്‌സ് അസിസ്റ്റന്‍റുകളൊന്നുമില്ല. കൂടാതെ, എക്കോ അല്ലെങ്കിൽ ഗൂഗിള്‍ ഹോം സ്പീക്കറും ചെയ്യുന്നതുപോലെ ഇത് വീട്ടിലെ മറ്റ് ഉപകരണങ്ങളെ നിയന്ത്രിക്കുകയുമില്ല.
കോവിഡ് വ്യാപനകാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ക്ക് വളരെയധികം പ്രചാരമാണ് ഉണ്ടായിട്ടുള്ളത് . സൂമിന്‍റെ പുതിയ ഉപകരണം വീടുകളില്‍ ഉപയോഗിക്കുന്നതിനാണ് എന്ന് പറയുന്നുണ്ടെങ്കിലും ഓഫീസുകള്‍ക്കും ഇത് അനുയോജ്യമാകുന്നതാണ്.
Leave a Reply