വാട്സ്ആപ്പ് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും വാട്സ്ആപ്പ് വെബിലും ഡാർക്ക് തീം ലഭ്യമാക്കിയിരിക്കുന്നു. ഇതുവരെ ഈ സവിശേഷത മൊബൈൽ ആപ്ലിക്കേഷനിൽ മാത്രമായിരുന്നു ലഭ്യം. വാട്സ്ആപ്പ് വെബില്‍ എങ്ങനെ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം.
ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ വാട്സ്ആപ്പ് മൊബൈൽ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്തതിനുശേഷം www.web.whatsapp.com അല്ലെങ്കിൽ നിങ്ങളുടെ വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ തുറക്കുക. ശേഷം,
- വാട്സ്ആപ്പ് വെബ് ക്യുആർ കോഡ് ഉപയോഗിച്ച് നിങ്ങളുടെ വാട്സ്ആപ്പ് അക്കൗണ്ട് വേരിഫൈ ചെയ്യുക.
- വിൻഡോയുടെ ഇടതുവശത്ത് നിങ്ങളുടെ ചാറ്റ് ലിസ്റ്റുകള്‍ കാണിക്കുന്നതിന്‍റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക.
- ‘സെറ്റിംഗ്സ്’ ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
- സെറ്റിംഗ്സ് പാനലില്‍ നിന്ന് ‘തീം’ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
- അപ്പോള്‍ ലഭ്യമാകുന്ന ഓപ്‌ഷൻ വിൻഡോയിൽ നിന്ന് ഡാർക്ക് മോഡ് തിരഞ്ഞെടുത്ത് OK ക്ലിക്ക് ചെയ്യുക.
ആന്‍ഡ്രോയിഡില്‍ ഡാർക്ക് മോഡ് തീം എങ്ങനെ ആക്ടീവാക്കാം
- വാട്സ്ആപ്പ് തുറന്ന് മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളിൽ ടാപ്പ് ചെയ്യുക.
- സെറ്റിംഗ്സ് ഓപ്‌ഷനിൽ ടാപ്പ് ചെയ്യുക.
- ‘ചാറ്റ്സ്’ ഓപ്ഷൻ തുറക്കുക.
- ‘തീം’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
- ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കുക.
Major thanks for the blog.Really looking forward to read more. Cool.