ജൂണിൽ പുറത്തിറക്കിയ ഒപ്പോ A72 സ്മാർട്ട്ഫോണിന്റെ 4G വേരിയന്റിന് തൊട്ടുപിന്നാലെ 5G വേരിയന്റ്കൂടി കമ്പനിയിപ്പോൾ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നു. ഒപ്പോ A72 5Gയിൽ 5G മോഡം മാത്രമല്ല, 4G മോഡലിൽ നിന്ന് വ്യത്യാസമായി മറ്റ് ചില മാറ്റങ്ങളും നൽകുന്നു. 4G വേരിയന്റിലെ സ്‌നാപ്ഡ്രാഗൺ 665 ന് പകരം മീഡിയടെക് പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. 5G ഇതര വേരിയന്റിലെ സ്റ്റാൻഡേർഡ് 60Hz മായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന റിഫ്രഷ് റെയ്റ്റ് സ്‌ക്രീനും ഈ പുതിയ മോഡലിനുണ്ട്.
ഒപ്പോ A72 5G കളർ ഒഎസ് 7.2 ൽ പ്രവർത്തിപ്പിക്കുന്നു. 6.5 ഇഞ്ച് ഫുൾ എച്ച്ഡി + (1080×2400 പിക്‌സൽ) ഡിസ്‌പ്ലേ, 90.5 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, 90Hz റിഫ്രഷ് റെയ്റ്റ് എന്നിവ ഉൾക്കൊള്ളുന്ന ഹാൻഡ്സെറ്റ് 8 ജിബി റാമുള്ള ഡൈമെൻസിറ്റി 720Soc യിലാണ് പ്രവർത്തിക്കുന്നത്.
16 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെൻസർ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന ക്യാമറ സവിശേഷതകൾ.
ഒപ്പോ A72 5G യിൽ 128GB ഓൺബോർഡ് സ്റ്റോറേജ് ലഭിക്കും. 18W ഫാസ്റ്റ് ചാർജ്ജിംഗ് പിന്തുണയുള്ള 4040mAh ബാറ്ററിയാണിതിൽ ഉള്ളത്.
വൈ-ഫൈ, 4G, ബ്ലൂടൂത്ത്, ജി.പി.എസ് എന്നിവയും അതിലേറെയും ഉൾപ്പെടുന്ന കണക്റ്റി ഓപ്ഷനുകൾ ഉള്ള ഇത്, 8 ജിബി റാമിലും 128 ജിബി കോൺഫിഗറേഷനിലുമാണ് വരുന്നത്. ഏകദേശം 20200 രൂപ വിലവരും ഈ മോഡലിന്. നിയോൺ, ഓക്സിജൻ വയലറ്റ്, സിമ്പിൾ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകൾ ഉണ്ട്. എന്നാൽ,
അന്താരാഷ്ട്ര വിപണികളിൽ ഉപകരണം ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് വിവരങ്ങൾ കമ്പനി ഇപ്പോൾ വെളിപ്പെടുത്തിയിട്ടില്ല.
Leave a Reply