ജൂലൈ അവസാനത്തോടുകൂടി വൺപ്ലസിന്റെ പുതിയ ബജറ്റ് സെഗ്മെന്റ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. വൺപ്ലസ് നോർഡ് എന്ന് പേര് നൽകിയിരിക്കുന്ന സ്മാർട്ട്ഫോൺ ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതിയും വിശദവിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
ഫോണിലെ ഡിസ്‌പ്ലേ 6.4-6.5 അമോലെഡ് പാനൽ 90Hz റിഫ്രെഷ് റെയ്റ്റിലുള്ളതാണെന്ന വിവരങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. 8GB അല്ലെങ്കിൽ 12GB റാമും 128GB അല്ലെങ്കിൽ 256GB സ്റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിൽ ഫോൺ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 30W വേഗത്തിൽ റീചാർജ്ജ് ചെയ്യാവുന്ന 4000mAh റീചാർജ്ജബിൾ ബാറ്ററിയാണ് ഇതിൽ ഉണ്ടാകുക.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 765 ജി ചിപ്പ്സെറ്റാണ് നോർഡ് നൽകുന്നതെന്ന് വൺപ്ലസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ഈ SoC ജോടിയാക്കാം. ക്വാഡ് ക്യാമറ സവിശേഷത പ്രതീക്ഷിക്കപ്പെടുന്ന ഹാൻഡ്സെറ്റിൽ 48mp പ്രൈമറി സെൻസർ, 16mp അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2mp മാക്രോ ലെൻസ്, നാലാമതായി ഡെപ്ത് സെൻസിംഗ് ലെൻസ് അല്ലെങ്കിൽ കളർ ഫിൽട്ടർ ലെൻസ് എന്നിവയായിരിക്കും ഉണ്ടാകുക.
Leave a Reply