ചൊവ്വയില്‍ നിന്നൊരു ഫോട്ടോ എടുക്കാം

mars

നാസ ചൊവ്വയിലേക്ക് അയക്കുന്ന പെര്‍സിവിയന്‍സ് എന്ന പര്യവേഷണ വാഹനം അവിടെ എത്തുന്നതിനു മുന്നേ ചൊവ്വയിലിറങ്ങി ഫോട്ടോ എടുക്കാൻ ഉള്ള അവസരം ജനങ്ങൾക്കായി ഒരുക്കിയിരിക്കുകയാണ് നാസ. ജൂലൈ അവസാനത്തോടുകൂടി വിക്ഷേപിക്കുന്ന ഈ പര്യവേഷണ വാഹനത്തെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കുവാനും ബഹിരാകാശ കാര്യങ്ങളിൽ താൽപര്യമുണ്ടാക്കാനും നാസ നടത്തുന്ന ‘മാര്‍സ് ഫോട്ടോ ബൂത്ത് ’ എന്ന ഓൺലൈൻ സംവിധാനത്തിന്‍റെ ഭാഗമാണ് ഈ ഫോട്ടോ എടുക്കാനുള്ള അവസരം.

ചൊവ്വയുടെ പശ്ചാത്തലത്തിൽ ഈ പര്യവേക്ഷണ വാഹനത്തിന്‍റെ അടുത്തുനിന്ന് ചിത്രം എടുക്കാനും വിക്ഷേപണം കാണുന്നതായോ നിരീക്ഷണ കേന്ദ്രത്തിൽ ഇരുന്ന് വിക്ഷേപണം നിയന്ത്രിക്കുന്നതായോ രീതികളിൽ ഫോട്ടോകൾ സൃഷ്ടിക്കാനും അത് ഡൗൺലോഡ് ചെയ്യാനും സാധിക്കുന്നതാണ്. അതിനായി, https://mars.nasa.gov/mars2020/participate/photo-booth/എന്ന സൈറ്റിൽ പ്രവേശിക്കുക. അവിടെ അപ്‌ലോഡ് ഇമേജ് എന്നതില്‍ ക്ലിക്ക് ചെയ്യുക. നമ്മുടെ ഇമേജ് അപ്‌ലോഡ് ചെയ്ത ശേഷം ബായ്ക്ക്ഗ്രൗണ്ട് തിരഞ്ഞെടുക്കുക. ശേഷം ഡൗൺലോഡ് യുവര്‍ ഫോട്ടോ എന്നതിൽ ക്ലിക്ക് ചെയ്യുക.

സ്വന്തം ഫോട്ടോയോ ഫാമിലി/ഗ്രൂപ്പ് ഫോട്ടോകളോ ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫോട്ടോകള്‍ CountdownToMars എന്ന ഹാഷ് ടാഗിൽ നമുക്ക് ഷെയർ ചെയ്യാവുന്നതുമാണ്.

ഇനിയിപ്പോൾ ഫോട്ടോകൾ എടുക്കാനും പകർത്തുവാനും താൽപര്യമില്ലെങ്കിൽ നിങ്ങളുടെ പേര് ചൊവ്വയിലേക്ക് അയച്ചുകൂടെ!, https://mars.nasa.gov/participate/send-your-name/future എന്ന ലിങ്കിൽ പ്രവേശിച്ച് 2026-ല്‍ വിക്ഷേപിക്കുന്ന പേടകത്തില്‍ ചൊവ്വയിലേക്ക് പേരുകൾ അയക്കാം. ജൂലൈയിൽ വിക്ഷേപണം നടത്തുന്ന പെര്‍സിവിയന്‍സില്‍ ഒരു കോടി മനുഷ്യരുടെ പേരുകൾ രേഖപ്പെടുത്തിയ ചെറിയ ചിപ്പുകളാണ് ഉള്ളത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*