ഷവോമിയുടെ ഉൽപ്പന്ന നിരയിലേക്ക് 34 ഇഞ്ചിന്‍റെ മി കേര്‍വ്ഡ് ഗെയ്മിംഗ് മോണിറ്റര്‍ കൂടി ചേർന്നിരിക്കുന്നു. ഉയർന്ന റിഫ്രഷ് റെയ്റ്റുള്ള കേര്‍വ്ഡ് ഡിസ്പ്ലേ, മൂന്ന് വശങ്ങളിലായി സ്ലീം ബെസല്‍സ്, അള്‍ട്രാവൈഡ് ആസ്പെറ്റ് റേഷ്യോ തുടങ്ങിയ സവിശേഷതകൾ ഉള്ളതാണ് ഷവോമിയുടെ പുതിയ ഗെയ്മിംഗ് മോണിറ്റർ.
3440X1440 പിക്സൽസ് റെസലൂഷനുള്ള കേര്‍വ്ഡ് ഡിസ്പ്ലേ 1500R വക്രതയോടുകൂടിയതാണ്. 21:9 വീക്ഷണാനുപാതം, 3000:1, 85 ശതമാനം കവറേജുള്ള NTSC കളർ ഗാമറ്റ്, 121 ശതമാനം കവറേജുള്ള എസ്ആര്‍ജിബി കളര്‍ ഗാമറ്റ്, 300nits ഏറ്റവും ഉയർന്ന തെളിച്ചം എന്നിവയും ഇതിൽ ലഭ്യമാണ്. 4ms ഗ്രേസ്കെയില്‍ പ്രതികരണ സമയമുള്ള 144Hz റിഫ്രഷ്റെയ്റ്റ് ഗെയ്മിംഗ് മോണിറ്ററിന്‍റെ മികച്ച സവിശേഷതയാണ്.
കുറഞ്ഞ ബ്ലൂ ലൈറ്റ് മോഡിലുള്ള ഈ ഉപകരണം AMD ഫ്രീസിങ്ക് പ്രീമിയത്തെ പിന്തുണയ്ക്കുന്നു. രണ്ട് എച്ച്ഡിഎംഐ 2.0 പോര്‍ട്ടുകള്‍, രണ്ട് ഡിസ്പ്ലേ പോര്‍ട്ട് 1.4 പോര്‍ട്ടുകള്‍, ഓഡിയോ പോർട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകൾ.
കറുത്ത നിറത്തിൽ മാത്രം ലഭ്യമായിട്ടുള്ള 34 ഇഞ്ച് മി കേര്‍വ്ഡ് ഗെയ്മിംഗ് മോണിറ്ററിന്‍റെ സ്റ്റാൻഡ്, ഉയരം ക്രമീകരിക്കാനും തിരിക്കുവാനും ഭിത്തിയില്‍ ഘടിപ്പിക്കാനുമെല്ലാം സാധിക്കുന്ന രീതിയിലുള്ളതാണ്.
യൂറോപ്യൻ വിപണിയിൽ ലഭ്യമായിട്ടുള്ള ഈ ഉപകരണത്തിന് ഏകദേശം 34200 രൂപയാണ് വില. ആഗോളതലത്തിലുള്ള ലഭ്യതയെക്കുറിച്ചും വിലയെക്കുറിച്ചുമൊന്നും കമ്പനി വിവരങ്ങൾ നൽകിയിട്ടില്ല.
Leave a Reply