ക്യാമറ അടിസ്ഥാനമാക്കിയുള്ള ഗൂഗിളിന്റെ വിവർത്തന ഉപാധിയായ ഗൂഗിൾ ലെൻസ് ഇപ്പോൾ ജിയോഫോണിൽ ഉപയോഗിക്കുന്ന കായ് ഓഎസിൽ ലഭ്യമാണ്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോമിലെ 7.7 ശതമാനം ഓഹരികൾക്കായി ഗൂഗിൾ 4.5 ബില്ല്യൺ ഡോളർ നിക്ഷേപിച്ചതിന് ഒരാഴ്ച കഴിഞ്ഞാണ് ഈ പ്രഖ്യാപനം.
2019 ലെ Google I / O ൽ, ആയിരുന്നു ഗൂഗിൾ ലെൻസിലേക്ക് ക്യാമറ അടിസ്ഥാനമാക്കിയുള്ള വിവർത്തനം ഗൂഗിൾ അവതരിപ്പിച്ചത്. ലെൻസ് ഉപയോഗിച്ച് ഉപയോക്താവിന് അയാൾ കാണുന്ന വാചകത്തിൽ ക്യാമറ പോയിന്റ് ചെയ്ത് നൂറിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ സാധിക്കും. തിരഞ്ഞെടുത്ത ഭാഷകളിൽ വാക്കുകൾ ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കാനും ലെൻസിന് കഴിയും.
വിലകുറവുള്ള 4G, 5G സ്മാർട്ട്‌ഫോണുകൾ വിപണിയിലെത്തിക്കുന്നതിന് ഗൂഗിളുമായുള്ള തന്ത്രപരമായ പങ്കാളിത്തം കഴിഞ്ഞ ആഴ്ച ജിയോ പ്രഖ്യാപിച്ചിരുന്നു. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കും പ്ലേ സ്റ്റോറിലേക്കും ഒപ്റ്റിമൈസേഷനുകളുള്ള ഒരു എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ സംയുക്തമായി വികസിപ്പിക്കുന്നതിന് ഗൂഗിളും ജിയോ പ്ലാറ്റ്‌ഫോമുകളും വാണിജ്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.
കായ് ഓഎസിൽ വോയ്‌സ് ടൈപ്പിംഗ് ഗൂഗിൾ നേരത്തെ തന്നെ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്.
ഇത് നിലവിൽ ഇംഗ്ലീഷിലും ഹിന്ദി, ബംഗാളി, തെലുങ്ക്, മറാത്തി, തമിഴ് തുടങ്ങിയ ഇന്ത്യൻ ഭാഷകളിലും ലഭ്യമാണ്. ഉടൻ തന്നെ കന്നഡ, ഗുജറാത്തി ഭാഷകളിലും ഇത് ലഭ്യമാകും.
Leave a Reply