വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിന് സ്മാർട്ട്‌ഫോണുകൾ മികച്ചതല്ല എന്നൊരു വിമർശനം എപ്പോഴും ഉണ്ട്. കാരണം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇളക്കങ്ങളും ചലനങ്ങളും വീഡിയോ നിലവാരത്തെ മോശമായി ബാധിക്കും. എന്നിരുന്നാലും സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീഡിയോ ഷൂട്ട് ചെയ്യുന്നതിന് മൊബൈൽ ജിംബലുകളെ പ്രയോജനപ്പെടുത്തുന്നു. ഇവ ക്യാമറയെ സ്ഥിരപ്പെടുത്തി നിർത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ്. നിരവധി സ്മാർട്ട്ഫോൺ ജിംബലുകൾ വിപണിയിൽ ലഭ്യമാണ്. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് സ്ഥിരമായ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ഹോഹെം ഐസ്റ്റെഡി എക്സ് (iSteady X)എന്ന പുതിയ സ്മാർട്ട്‌ഫോൺ ജിംബൽ പുറത്തിറക്കിയിരിക്കുന്നു.
ഐസ്റ്റെഡി എക്സ് ജിംബലിന്റെ വില 6990 രൂപയാണ്, ഇത് ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ വാങ്ങാൻ ലഭ്യമാണ്. ഗുണനിലവാരം, 3 ആക്സിസ് സിസ്റ്റം, അൾട്രാ-ലൈറ്റ് വെയ്റ്റ്, അനായാസം ഉപയോഗിക്കാം, വഴക്കം എന്നിവയാണ് ഐസ്റ്റെഡി എക്‌സിന്റെ ചില പ്രധാന സവിശേഷതകൾ.
സുഗമമായ വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനും ഇളക്കങ്ങൾ അവസാനിപ്പിക്കുന്നതിനും ഉപയോക്താക്കളെ സഹായിക്കുന്ന അപ്‌ഗ്രേഡ് 3.0 ആന്റി-ഷെയ്ക്കി സ്റ്റെബിലൈസേഷനും 3-ആക്സിസ്സ് സിസ്റ്റവും ഐസ്റ്റെഡി എക്സ് സവിശേഷതകളാണ്.ഹോഹെം ഐസ്റ്റെഡി എക്‌സിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന്, ഇത് വിപണിയിൽ ലഭ്യമായ ഏറ്റവും ഭാരം കുറഞ്ഞ ജിംബലുകളിൽ ഒന്നാണ് എന്നതാണ്. 259 ഗ്രാം മാത്രം ഉള്ള ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ 3-ആക്സിസ് മൊബൈൽ ജിംബലാണ് ഐസ്റ്റെഡി എക്സ് എന്ന് ഹോഹെം അവകാശപ്പെടുന്നു.
ലളിതമായ നിയന്ത്രണ ബട്ടണുകളും ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് തുടക്കക്കാരെ പോലും വേഗത്തിൽ മനസ്സിലാക്കാൻ അനുവദിക്കുന്ന ഒരു ആപ്ലിക്കേഷൻ ഗൈഡും ഐസ്റ്റെഡി എക്‌സിൽ ഉണ്ടെന്ന് ഹോഹെം അവകാശപ്പെടുന്നു. സിനിമാറ്റിക് ഷോട്ടുകളും ക്രിയേറ്റീവ് വീഡിയോ ടെംപ്ലേറ്റുകളും പകർത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ടച്ച് ബട്ടൺ അല്ലെങ്കിൽ ആപ്ലിക്കേഷൻ സ്‌ക്രീനും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ഒരു റൊട്ടേഷൻ വീഡിയോ എടുക്കുന്നതിന് നിങ്ങൾക്ക് ആപ്ലിക്കേഷനിൽ ഇൻസെപ്ഷൻ മോഡ് തിരഞ്ഞെടുക്കാം, ഐസ്റ്റെഡി എക്സ് ഓട്ടോമാറ്റിക്കായി തിരിയുന്നതാണ്.
Leave a Reply