നിങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ യൂട്യൂബ് വീഡിയോകൾ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ അതിനുള്ള ഒരു എളുപ്പ മാർഗ്ഗം ചുവടെ രേഖപ്പെടുത്തുന്നു.
സ്റ്റെപ്പ് 1: ട്യൂബ്മേറ്റ് ഇൻസ്റ്റാൾ ചെയ്യുക.
ഈ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭ്യമല്ല, അതിനാൽ ഇത് ട്യൂബ്മേറ്റ് സൈറ്റിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യേണ്ടതാണ്. ട്യൂബ്മേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിനുമുൻപ്, ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇല്ലാത്ത ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാൻ ഉപകരണത്തെ അനുവദിക്കുന്നതിനായി സെക്യൂരിറ്റി സെറ്റിംഗ്സിൽ ചെറിയ മാറ്റം വരുത്തേണ്ടതുണ്ട്.
ഈ ക്രമീകരണം പ്രവർത്തനക്ഷമമാക്കാൻ, Settings> Apps> Special access> Install unknown apps എന്നരീതിയിൽ സെറ്റിംഗ്സിൽ മാറ്റം വരുത്തുക. ഇനി ട്യൂബ്മേറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
സ്റ്റെപ്പ് 2: ആൻഡ്രോയിഡ് ഉപകരണത്തിൽ യൂട്യൂബ് വീഡിയോ ഡൗൺലോഡ് ചെയ്യുക.
ട്യൂബ്മേറ്റ് തുറക്കുക, ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന യൂട്യൂബ് വീഡിയോയ്ക്കായി തിരയുക, തുടർന്ന് വീഡിയോയുടെ ചുവടെ-വലത് കോണിലുള്ള ചുവന്ന ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.
നിരവധി വ്യത്യസ്ത വീഡിയോ ക്വാളിറ്റികള്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നിങ്ങൾക്ക് ലഭിക്കും. നിങ്ങൾക്ക് ഒരു 1080p വീഡിയോ ഡൗൺലോഡ് ചെയ്യണമെങ്കിൽ (ഇൻസ്റ്റഗ്രാം വീഡിയോകൾക്കുള്ള മാക്സിമം റെസല്യൂഷൻ), MP3 വീഡിയോ കൺവെർട്ടർ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം.
സ്റ്റെപ്പ് 3: വീഡിയോ ചെറുതാക്കുക.
വീഡിയോയുടെ പരമാവധി റെസല്യൂഷന് ഒരു പരിധി നിശ്ചയിക്കുന്നതിനുപുറമെ, വീഡിയോകൾക്കായി ഇൻസ്റ്റഗ്രാമിന് ഒരു ദൈർഘ്യ നിയന്ത്രണമുണ്ട്. 3 മുതൽ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ അപ്‌ലോഡ് ചെയ്യാൻ കഴിയൂ. നിങ്ങളുടെ വീഡിയോ ഇതിനകം ഈ പരിധിക്കുള്ളിലാണെങ്കിൽ, നിങ്ങൾക്ക് ഈ ഘട്ടം ഒഴിവാക്കാം.
അല്ലാത്തപക്ഷം, ഫോണിന്റെ ബിൽറ്റ്-ഇൻ വീഡിയോ എഡിറ്റർ ഉപയോഗിച്ച് അല്ലെങ്കിൽ ഒരു മൂന്നാം കക്ഷി ആപ്ലിക്കേഷൻ ഉപയോഗിച്ച് എളുപ്പത്തിൽ വീഡിയോ ചെറുതാക്കാം.
സ്റ്റെപ്പ് 4: ഇൻസ്റ്റഗ്രാമിൽ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്യുക.
ഇൻസ്റ്റഗ്രാം ആപ്ലിക്കേഷൻ തുറന്ന് പേജിന്റെ ചുവടെയുള്ള പ്ലസ് ഐക്കണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഗ്യാലറിയിൽ നിന്ന് യൂട്യൂബ് വീഡിയോ തിരഞ്ഞെടുക്കുക, ഒരു ഫിൽറ്റർ ചേർക്കുക, ഒരു അടിക്കുറിപ്പ് എഴുതുക, തുടർന്ന് ഷെയർ ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
Leave a Reply