സിബിഎസ്ഇ-യുമായി കൈകോര്‍ത്ത് ഗൂഗിൾ

cbse

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷൻ(CBSE)നുമായി പുതിയ പാര്‍ട്ട്ണര്‍ഷിപ്പ് കൈക്കൊണ്ടിരിക്കുകയാണ് ടെക്ഭീമനായ ഗൂഗിള്‍. കൂടുതൽ ഉയര്‍ന്ന ഡിജിറ്റൽ വിദ്യാഭ്യാസ അനുഭവം നൽകി അധ്യാപകരെയും സ്ഥാപനങ്ങളെയും സഹായിച്ച് ഇന്ത്യയിലെ വിദ്യാഭ്യാസത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനാണ് സിബിഎസ്ഇ, സ്കില്‍ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗുമായി ഗൂഗിൾ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഗൂഗിൾ ഫോര്‍ ഇന്ത്യയുടെ 2020 വെര്‍ച്ച്വല്‍ ഇവന്‍റിന്‍റെ ഭാഗമായി ഈ വർഷം അവസാനത്തോടു കൂടി 22000 സ്കൂളുകളിലെ 1 ദശലക്ഷം അധ്യാപകർക്ക് ഓൺലൈൻ പഠനവും ക്ലാസ് റൂം സമീപനവും നൽകിയുള്ള ബ്ലെൻഡഡ് ലേണിംഗ് ഗൂഗിൾ നൽകുന്നതായിരിക്കും. അതോടൊപ്പം വെര്‍ച്ച്വല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അധ്യാപകരെ പരിശീലിപ്പിക്കുന്നതിനായി ഒരു മില്ല്യണ്‍ ഡോളർ ഏകദേശം 7.51 കോടി രൂപ ഗ്രാന്‍ഡും ഇതിനായി ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ഗൂഗിൾ ഡോട്ട് ഓർഗ് കൈവല്യ എഡ്യുക്കേഷന്‍ ഫൗണ്ടേഷൻ വഴി ഒരു മില്ല്യണ്‍ ഡോളർ ഗ്രാൻഡ് ലഭ്യമാക്കുന്നതാണ്. അടുത്തവർഷം 700000 അധ്യാപകരെ എംപവർ ചെയ്ത് വെര്‍ച്ച്വല്‍ വിദ്യാഭ്യാസരീതികൾ പരിശീലിപ്പിക്കുന്നതിനും ഈ ഗ്രാൻഡ് വിനിയോഗിക്കും.

വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് വിദ്യാഭ്യാസം തുടരാനുള്ള അവസരവും ഇതിന്‍റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതാണ്. ഇന്‍റർനെറ്റ്, സ്മാർട്ട്ഫോൺ സൗകര്യം ലഭ്യമാകാത്ത ഇന്ത്യയിലെ വീടുകളിലേക്ക് ടിവി, റേഡിയോ തുടങ്ങിയ മറ്റ് പ്ലാറ്റ്ഫോമിലൂടെ ഈ പഠനരീതി എത്തിച്ച് നൽകുന്നതാണ്. അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 10 ബില്ല്യൺ ഡോളർ ഇതിനായി നിക്ഷേപം നടത്താനാണ് ഗൂഗിൾ ഒരുങ്ങുന്നത്.

കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ മറികടക്കാൻ ഇത്തരത്തിലുള്ള മാർഗ്ഗങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഓൺലൈൻ വെൽബീയിംഗ്, ഡിജിറ്റൽ സേഫ്റ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നിവയിൽ സർട്ടിഫൈഡ് കരിക്കുലം നടപ്പിലാക്കാൻ ഫെയ്സ്ബുക്ക് സിബിഎസ്ഇ-യുമായി പാര്‍ട്ട്ണര്‍ഷിപ്പില്‍ ഏര്‍പ്പെട്ടതും ഈയടുത്തിടെയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*