ലാപ്ടോപ്പിന്‍റെ ബാറ്ററി ദൈർഘ്യം 2 മണിക്കൂർ വരെ കൂട്ടാൻ സഹായകരമാകുന്ന പുതിയ അപ്ഡേഷന്‍ ക്രോമിൽ നടപ്പാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ലോകമെമ്പാടുമായി നിരവധി ഉപയോക്താക്കൾ പ്രയോജനപ്പെടുത്തുന്ന വെബ് ബ്രൗസർ ഗൂഗിൾ ക്രോം, ലാപ്ടോപ്പുകളിലെ റാം സ്പെയിസ് വളരെയധികം ഉപയോഗിക്കുന്നതോടൊപ്പം ബാറ്ററി ചാർജ്ജും കൂടുതൽ വിനിയോഗിക്കുന്നതാണ്. പുതിയ അപ്ഡേഷനിലൂടെ ഈ പ്രശ്നത്തിന് ഒരു പരിഹാരമൊരുക്കിയിരിക്കുകയാണ് ഗൂഗിൾ. പുതിയ അപ്ഡേഷന്‍ നിലവിൽ വരുന്നതോടുകൂടി ലാപ്ടോപ്പിന്‍റെ ബാറ്ററി ദൈർഘ്യം 2 മണിക്കൂർ വരെ വർദ്ധിക്കുമെന്നാണ് ഗൂഗിൾ അവകാശപ്പെടുന്നത്.
ബാക്ക്ഗ്രൗണ്ട് ടാബുകളിലെ ജാവാസ്ക്രിപ്റ്റ് ടൈമറുകളും ട്രാക്കറുകളും പ്രവർത്തിക്കുന്നത് നിർത്തിയാണ് ക്രോമിലെ ഊർജ്ജ ഉപഭോഗം കുറയ്ക്കുക. വിന്‍ഡോസ്, മാക്, ലിനക്സ്, ആൻഡ്രോയ്ഡ്, ക്രോം ഓഎസ് തുടങ്ങിയവയ്ക്കായുള്ള ഗൂഗിൾ ക്രോമിൽ ഈ ഫീച്ചർ ലഭ്യമാകുന്നതാണ്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് ഈ അപ്ഡേറ്റ്.
ഈ സവിശേഷത കൂടാതെ, പെട്ടെന്നുള്ള പെയ്മെന്‍റുകൾക്കായി ബയോമെട്രിക് ഓതന്‍റിക്കേഷന്‍ ഫീച്ചറും പുതിയ അപ്ഡേറ്റായി ഉൾപ്പെടുത്തുവാൻ ഗൂഗിൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ടാബ്‌ലെറ്റിലും ലഭ്യമാകുന്ന ഈ ഫീച്ചർ വേഗത്തിലുള്ള ഓൺലൈൻ ട്രാൻസാക്ഷനുകളും പെയ്മെന്‍റുകളും നടത്താൻ സഹായകരമാകുന്നതാണ്.
I’ve been browsing online more than three hours today, yet
I never found any interesting article like yours.
It’s pretty worth enough for me. In my opinion, if all web
owners and bloggers made good content as you did, the web will
be a lot more useful than ever before.