ജാപ്പനീസ് ഫോട്ടോഗ്രാഫി, ഇമേജിങ് കമ്പനിയായ ഫുജിഫിലിമിന്‍റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ പ്രിന്‍റർ ഇന്‍സ്റ്റാക്സ് മിനി ലിങ്ക് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തെ ഏറ്റവും പുതിയതും ഭാരം കുറഞ്ഞതുമായ സ്മാർട്ട്ഫോൺ പ്രിന്‍ററാണിത് എന്ന് കമ്പനി അവകാശപ്പെടുന്നു.
സ്മാര്‍ട്ട്ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി റൊട്ടേഷൻ, ഫില്‍ട്ടര്‍ തിരഞ്ഞെടുക്കല്‍, ബ്രൈറ്റ്നസ് ക്രമീകരണം തുടങ്ങിയ നിരവധി സംവിധാനങ്ങൾ ഇതിലൂടെ ചെയ്യാവുന്നതാണ്. ഏകദേശം 12 സെക്കൻഡുകൾക്കുള്ളിൽ ചിത്രങ്ങൾ പ്രിന്‍റ് ചെയ്തെടുക്കുവാന്‍ സഹായിക്കുന്ന ഈ ഉപകരണം ആഷ് വൈറ്റ്, ഡസ്കി പിങ്ക്, ഡാര്‍ക്ക് ഡെനിം എന്നീ മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്‍റുകളിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഇന്‍സ്റ്റാക്സ് മിനി ലിങ്കില്‍ 3 കളർ എക്സ്പോഷർ OLEDയും പ്രിന്‍റിംഗിനായി ഫുജിഫിലിം ഇന്‍സ്റ്റാക്സ് മിനി ഇന്‍സ്റ്റന്‍റ് ഫിലിമുമാണ് ഉപയോഗിക്കുന്നത്. 62mm X 46mm / 2.4 ഇഞ്ച് X 1.8 ഇഞ്ച് വലിപ്പമുള്ള ഒരു പായ്ക്കറ്റില്‍ 10 ഫിലിമുകളാണ് ഉള്ളത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയെ പിന്തുണയ്ക്കുന്ന ഇതിൽ 80 മുതൽ 120 മിനിറ്റ് വരെ ചാർജ്ജിങ് സമയമെടുക്കുന്ന ലിഥിയം-ഐയണ്‍ ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആമസോണിലും ഫ്ലിപ്കാർട്ടിലും രാജ്യത്തെ പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ലഭ്യമാകുന്ന ഇന്‍സ്റ്റാക്സ് മിനി ലിങ്ക് സ്മാര്‍ട്ട്ഫോണ്‍ പ്രിന്‍ററിന് 9999 രൂപയാണ് വില.
Leave a Reply