കാത്തിരിപ്പുകൾക്കൊടുവിൽ അസൂസ് പുതുതലമുറ റോഗ് ഫോൺ പുറത്തിറക്കിയിരിക്കുന്നു. പുതിയ ഗെയിമിംഗ് ഉപകരണം മികച്ച സവിശേഷതകളോട് കൂടി ഗെയിമർമാരെ ലക്ഷ്യമാക്കിയാണ് തയ്യാറാക്കിയിട്ടുള്ളത്.
സ്നാപ്ഡ്രാഗൺ 865+ പ്രോസസ്സറാണ് ഫോണിന്റെ കരുത്ത്. മൊബൈൽ ഗെയിമിംഗ് അനുഭവം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സ്മാർട്ട്‌ഫോണിനൊപ്പം ആക്‌സസറികളും അസൂസ് അവതരിപ്പിച്ചിട്ടുണ്ട്.
വിലയും ലഭ്യതയും
ഉപകരണം രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 8GB റാമും 128GB ഇന്റേണൽ സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 49999 രൂപ വിലയുണ്ട്. 12GB റാമും 256GB ഇന്റേണൽ സ്റ്റോറേജുമുള്ള ഉയർന്ന വേരിയന്റിന് 57999 രൂപയാണ് വില. 16GB റാമും 512GB ഇന്റേണൽ സ്റ്റോറേജുമുള്ള മറ്റോരു വേരിയന്റ് അസൂസ് പുറത്തിറക്കിയിട്ടുണ്ടെങ്കിലും ആ വേരിയന്റ് ഇന്ത്യയിൽ ലഭ്യമാകില്ല. ഓഗസ്റ്റ് 6 മുതൽ ഫ്ലിപ്കാർട്ടിൽ ഇത് ലഭ്യമാകും.
സവിശേഷതകൾ
പുതിയ റോഗ് ഫോൺ 3 ന് 6.59 ഇഞ്ച് FHD + AMOLED സ്ക്രീൻ ആണുള്ളത്. ഡിസ്പ്ലേ പാനലിൽ 10-ബിറ്റ് എച്ച്ഡിആർ 10 + പിന്തുണയും ഒരു റിഫ്രഷ്റെയ്റ്റ് 144Hz ഉം ഉണ്ട്. 3.1GHz ക്ലോക്ക് സ്പീഡുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 865+ പ്രോസസ്സറിനെ സഹായിക്കുന്നത് അഡ്രിനോ 650 ജിപിയു, യുഎഫ്എസ് 3.1 സ്റ്റോറേജുമാണ് ഉള്ളത്. ചൂട് മികച്ച രീതിയിൽ വിതരണം ചെയ്യുന്നതിനായി, അസൂസ് ഒരു മൂന്നാം തലമുറ ഗെയിംകൂൾ സംവിധാനം അവതരിപ്പിച്ചു. അതിൽ ഇപ്പോൾ 6 മടങ്ങ് വലിയ ഹീറ്റ്‌സിങ്ക്, പുനർരൂപകൽപ്പന ചെയ്ത കോപ്പർ 3D നീരാവി ചേമ്പർ, ഒരു വലിയ ഗ്രാഫൈറ്റ് ഫിലിം എന്നിവയുണ്ട്.
ഗെയിമിംഗ് പ്രേമികൾക്ക് ഹാപ്‌റ്റിക് ഫീഡ്‌ബാക്കിനൊപ്പം എയർ ട്രിഗറുകൾ ലഭിക്കും. സ്ലൈഡിംഗിനും സ്വൈപ്പിംഗിനും പിന്തുണ നൽകുന്ന പുതിയ ബട്ടണുകൾ നൽകിയിരിക്കുന്നു. ഗെയിമുകൾ കളിക്കുമ്പോൾ ലാൻഡ്‌സ്‌കേപ്പ് ഉപയോഗം സുഗമമാക്കുന്നതിന് ഫോണിന്റെ വശത്താണ് യുഎസ്ബി ടൈപ്പ് സി പോർട്ട് നൽകിയിരിക്കുന്നത്.
സിപിയു, ജിപിയു പ്രകടനത്തോടൊപ്പം കംപ്യൂട്ടിംഗ് പാരാമീറ്ററുകൾ നൽകുന്ന എക്സ്-മോഡ് ഫോണിന് ലഭിക്കും.
റോഗ് ഫോൺ 3 ലെ ക്യാമറ ഒരു ട്രിപ്പിൾ ലെൻസ് സജ്ജീകരണമാണ്. f/ 1.8 അപ്പേർച്ചർ ഉള്ള 64mp-യാണ് പ്രൈമറി ലെൻസ്. 30fps- ൽ 8K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ ഈ ഉപകരണത്തിന് സാധിക്കും. രണ്ടാമത്തെ ലെൻസ് 13mp മൊഡ്യൂളും മൂന്നാമത്തെ ലെൻസ് 5mp മാക്രോ ലെൻസുമാണ്. f/ 2.0 അപ്പേർച്ചറുള്ള 24mp യൂണിറ്റാണ് ഫ്രണ്ട് ക്യാമറ.
30W ഫാസ്റ്റ് ചാർജ്ജിംഗിനെ പിന്തുണയ്ക്കുന്ന 6000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
Leave a Reply