യൂട്യൂബ് വീഡിയോയുടെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് ഉപയോക്താവിന് എളുപ്പത്തിൽ മുന്നോട്ട് പോകാനോ വീഡിയോയുടെ ഒരു ഭാഗം വീണ്ടും കാണാനോ അനുവദിക്കുന്ന ഫീച്ചറായ വീഡിയോ ചാപ്റ്ററുകൾ ഡെസ്ക്ടോപ്പിലും മൊബൈല്‍ഫോണിലും ലഭ്യമാക്കാനൊരുങ്ങി കമ്പനി. ഡെസ്ക്ടോപ്പ്, മൊബൈൽ, ടാബ്‌ലെറ്റ് ഉപകരണങ്ങളിലൂടെയുള്ള യൂട്യൂബിന്‍റെ ഉപയോക്താക്കളെ ഏറ്റവും പ്രാധാന്യമുള്ള ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂട്യൂബ് അതിന്‍റെ വീഡിയോ ചാപ്റ്റർ സവിശേഷത പുറത്തിറക്കാൻ ഒരുങ്ങുന്നത്.
വീഡിയോ നിര്‍മ്മാതാക്കള്‍ക്ക് അവരുടെ ഉള്ളടക്കം മികച്ച രീതിയിൽ ഓർഗനൈസ് ചെയ്യാനും ഈ സവിശേഷത അനുവദിക്കും. ദൈർഘ്യമേറിയ വീഡിയോകൾക്ക് ഇത് വലിയ സഹായമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുസ്തകം പോലെ, ചാപ്റ്ററുകൾ ഓർഗനൈസ് ചെയ്യുന്ന വീഡിയോകള്‍ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അപ്രസക്തമെന്ന് തോന്നിയേക്കാവുന്ന ചില ഭാഗങ്ങൾ ഒഴിവാക്കാന്‍ സാധിക്കും.
വീഡിയോ പുരോഗതിയെ സൂചിപ്പിക്കുന്ന ബാറിന് മുകളിലൂടെ മൗസ് പോയിന്‍റ് നീക്കുമ്പോള്‍ അവർ കാണുന്ന വീഡിയോയ്ക്ക് അധ്യായങ്ങളുണ്ടോയെന്ന് ഡെസ്‌ക്‌ടോപ്പിലെ യൂട്യൂബ് ഉപയോക്താക്കൾക്ക് അറിയാം. ഈ ബാറിന് ഒരു അധ്യായത്തിന്‍റെ അവസാനവും മറ്റൊന്നിന്‍റെ ആരംഭവും സൂചിപ്പിക്കുന്നതിന് ഇടവേളകളുണ്ടാകും. ഈ ചെറിയ ഇടവേളകളിൽ മൗസ് പോയിന്‍റ് നീക്കുമ്പോള്‍ അധ്യായങ്ങളുടെ പേര് ദൃശ്യമാകുന്നതാണ്.
യൂട്യൂബിന്‍റെ മൊബൈൽ ഉപയോക്താക്കൾക്കും ഈ ഫീച്ചര്‍ ലഭ്യമാണ്. ഒരു ഉപയോക്താവ് അടുത്ത അധ്യായത്തിൽ എത്തുമ്പോൾ തന്നെ യൂട്യൂബിന്‍റെ ഫോൺ ആപ്ലിക്കേഷൻ ഒരു പതിഞ്ഞ ശബ്ദം പ്രവർത്തനക്ഷമമാക്കും.
ടാബ്‌ലെറ്റുകൾ പോലുള്ള മറ്റ് മൊബൈൽ ഉപകരണങ്ങളിൽ ഇത്തരത്തില്‍ ഹപ്‌റ്റിക് ഫീഡ്‌ബാക്ക് ലഭ്യമല്ലാത്തപ്പോൾ, ഒരു ഉപയോക്താവ് സ്‌ക്രീനിൽ നിന്ന് വിരൽ ഉയർത്തുമ്പോൾ, വീഡിയോ പ്രോഗ്രസ് ബാർ ഒരു പുതിയ അധ്യായത്തിന്‍റെ ആരംഭത്തിലേക്ക് ഓട്ടോമാറ്റിക്കായി സ്നാപ്പ് ചെയ്യുന്നതുമായിരിക്കും.
Leave a Reply