വീട്ടിലിരുന്നുള്ള ജോലിയും പഠനവുമെല്ലാം ഹെഡ്ഫോണുകളുടെ ആവശ്യകത ഉയര്‍ത്തിയിരിക്കുകയാണ്. ഈയൊരു സാഹചര്യം മുന്‍നിര്‍ത്തി സോണി തങ്ങളുടെ പുതിയ വയർലെസ് നോയ്സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണുകൾ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു. ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍റ്സ് നോയിസ് ക്യാന്‍സലേഷന്‍ ടെക്നോളജി ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങളെ ഒഴിവാക്കി മികച്ച ശ്രവണാനുഭവം ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. കാര്യങ്ങൾ ലളിതമായി നിയന്ത്രിക്കുന്നതിന് ഉപകരണത്തില്‍ ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് ഫീച്ചര്‍ നല്‍കിയിരിക്കുന്നു.
ബിൽറ്റ്-ഇൻ ലി-അയൺ ബാറ്ററിയാണ് ഹെഡ്‌ഫോണില്‍ നല്‍കിയിരിക്കുന്നത്. അതിനാല്‍ വേഗത്തില്‍ ചാർജ്ജിംഗ് സാധ്യമാകുകയും, ഒറ്റ തവണ ചാര്‍ജ്ജ് ചെയ്യുന്നതിലൂടെ 35 മണിക്കൂർ വരെ സംഗീതം ആസ്വദിക്കാൻ ഉപയോക്താക്കള്‍ക്ക് സാധിക്കുന്നതുമാണ്. കൂടാതെ, ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുപോയാല്‍ തടസ്സമില്ലാത്ത സംഗീതം ആസ്വദിക്കാൻ അവയെ AUX കേബിൾ വഴി ബന്ധിപ്പിക്കാൻ കഴിയുന്നതുമാണ്.
9990 രൂപയ്ക്ക് സോണിയുടെ പുതിയ വയർലെസ് നോയ്സ് ക്യാന്‍സലിംഗ് ഹെഡ്‌ഫോണുകൾ ലഭ്യമാകുന്നതാണ്. സോണി സെന്‍റർ, സോണി എക്സ്ക്ലൂസീവ് എന്നീ സോണിയുടെ റീട്ടെയിൽ സ്റ്റോറുകൾ, www.ShopatSC.com പോർട്ടൽ, പ്രധാന ഇലക്ട്രോണിക് സ്റ്റോറുകൾ, ഇന്ത്യയിലെ മറ്റ് ഇ-കൊമേഴ്‌സ് വെബ്സൈറ്റുകൾ എന്നിവ വഴിയും ഉപകരണം ലഭ്യമാക്കിയിരിക്കുന്നു.
Leave a Reply