വെബ്പേജ് ടെക്സ്റ്റിലേയ്ക്ക് നേരിട്ട് ലിങ്കുകൾ ചേർക്കാം

ക്രോമിലെ ഒരു വെബ്പേജിലെ ടെക്സ്റ്റിലേക്ക് നേരിട്ട് ലിങ്കുകൾ ചേർക്കുവാൻ സാധിക്കുന്നു. അതിനായി ക്രോമിന്‍റെ “scroll to text fragment” സവിശേഷത ഉപയോഗിക്കുന്നത് അൽപ്പം സങ്കീർണ്ണമാണ്. പക്ഷേ പോൾ കിൻലാൻ എന്ന ഒരു ഗൂഗ്ലർ ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു ബുക്ക്മാർക്ക്ലെറ്റ് ഉണ്ടാക്കിയിരിക്കുന്നു. അത് എളുപ്പത്തിൽ പ്രയോജനപ്പെടുത്താവുന്നതാണ്.

ടെക്സ്റ്റ് ഫ്രാഗ്മെന്‍റ് ഇപ്പോൾ ഗൂഗിൾ ക്രോമിൽ മാത്രം പ്രവർത്തിക്കുന്ന ഒരു സവിശേഷതയാണ്. വെബ്പേജിലെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്യാനും ഹൈലൈറ്റ് ചെയ്യാനും ഗൂഗിൾ ക്രോമിൽ ഒരു പ്രത്യേക ലിങ്ക് സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കും. ഗൂഗിളിന്‍റെ സേർച്ച് റിസൾട്ടുകളിൽ ഇപ്പോൾ ഇത് ഉപയോഗിക്കുന്നു. അതിനാൽ ഒരു സേർച്ച് റിസൾട്ടിൽ ക്ലിക്ക് ചെയ്തതിനുശേഷം ഇടയ്ക്കിടെ ഒരു വെബ് പേജിലെ നിർദ്ദിഷ്ട വാചകത്തിലേക്ക് നേരിട്ട് സ്ക്രോൾ ചെയ്യപ്പെടും. സുഹൃത്തുകളുമായോ കുടുംബാംഗങ്ങളുമായോ സഹപ്രവർത്തകരുമായോ ഒരു ലിങ്ക് പങ്കിടുമ്പോൾ ഈ സവിശേഷത പ്രയോജനപ്പെടുത്താം.

ഈ ബുക്ക്‌മാർ‌ക്ക്ലെറ്റ് ലഭിക്കുന്നതിന്, ടെക്സ്റ്റ് ബുക്ക്‌മാർ‌ക്ക്ലെറ്റ് പേജിലേക്ക് സ്ക്രോൾ ചെയ്യുക. ക്രോമിന്‍റെ ബുക്ക്മാർക്ക് ടൂൾബാറിലൂടെ ബുക്ക്മാർക്ക്ലെറ്റ് ലിങ്കിലേയ്ക്ക് “Find in page” ഡ്രാഗ് ചെയ്തിടുക. (ടൂൾബാർ ദൃശ്യമാകുന്നില്ലെങ്കിൽ, അത് തുറക്കാൻ Ctrl + Shift + B അമർത്താം.)

ടൂൾബാറിലെ വിലാസത്തില്‍ ഇപ്പോൾ URL- ൽ “scroll to text fragment” വിവരങ്ങൾ ഉണ്ടാകും. ഈ ലിങ്ക് കോപ്പി ചെയ്ത് ആരുമായും പങ്കിടാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*