ട്വിറ്ററിന്റെ വെബ് ആപ്ലിക്കേഷനിലും ട്വീറ്റുകൾ ഷെഡ്യൂൾ ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ ലഭ്യമായി തുടങ്ങിയിരിക്കുന്നു. ട്വിറ്റർ ഉപയോക്താക്കൾക്ക് ഇനിമുതൽ അവരുടെ ട്വീറ്റുകൾ ഡ്രാഫ്റ്റുകളായി സംരക്ഷിക്കാനും ഒരു നിശ്ചിത സമയം ഷെഡ്യൂൾ ചെയ്യാനും ഉള്ള അവസരം ലഭ്യമാണ്. ട്വിറ്റർ അടുത്തിടെ നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിച്ചതിൽ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണിത്.
സുഹൃത്തിന്റെയോ സഹപ്രവർത്തകരുടെയോ പ്രിയപ്പെട്ടവരുടെയോ ജന്മദിനത്തിൽ മറക്കാതെ ആശംസകൾ അറിയിക്കുവാനും, ട്വീറ്റുകൾ കൃത്യസമയത്ത് പോസ്റ്റ് ചെയ്യാനുമെല്ലാം ഉപകാരപ്പെടുന്നതാണീ ഫീച്ചർ.
ട്വിറ്ററിൽ ഒരു ട്വീറ്റ് ഷെഡ്യൂൾ ചെയ്യുന്നത് എങ്ങനെ എന്ന് പരിശോധിക്കാം.
ഒരു ട്വീറ്റ് തയ്യാറാക്കുമ്പോൾ ചുവടെയുള്ള ഐക്കണുകളുടെ നിരയിൽ ഒരു കലണ്ടർ കാണാവുന്നതാണ്.
കലണ്ടർ ഐക്കണിൽ ക്ലിക്ക് ചെയ്‌ത് സമയവും തീയതിയും തീരുമാനിക്കുക.
വിശദാംശങ്ങൾ നൽകിയ ശേഷം, confirm ക്ലിക്ക് ചെയ്ത് ട്വീറ്റ് ഷെഡ്യൂൾ ചെയ്യാം.
ക്ലോസ് വിൻഡോ ഐക്കണിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് ട്വീറ്റ് സേവ് ചെയ്യാവുന്നതാണ്. അതായത്,അതിൽ ക്ലിക്ക് ചെയ്യുമ്പോൾ ട്വീറ്റ് സേവ് ചെയ്യണോ വേണ്ടയോ എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു മെസേജ്ബോക്സ് ദൃശ്യമാകും. അതിൽ സേവ് ഓപ്ഷൻ ക്ലിക്ക് ചെയ്യുകയാണെങ്കിൽ, ഡ്രാഫ്റ്റ് വിഭാഗത്തിൽനിന്ന് ട്വീറ്റ് പിന്നീട് കണ്ടെത്താൻ സാധിക്കുന്നതാണ്.
Leave a Reply