പ്രാദേശിക ഭാഷ പഠിപ്പിക്കുന്നതിനുള്ള മൈഗോവ് മൊബൈൽ ആപ്ലിക്കേഷൻ

mygov

രാജ്യത്തെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ഭാഷാപരമായി പരസ്പരം ബന്ധിപ്പിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ സേവനം പ്രയോജനപ്പെടുത്താനുള്ള പുതിയ സംരംഭവുമായി കേന്ദ്ര ഗവൺമെന്റ്. ഈ സംരംഭത്തിന് കീഴിൽ, ഒരു സംസ്ഥാനത്ത് നിന്നുള്ള വ്യക്തിക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി മറ്റൊരു സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷയിൽ ഹ്രസ്വ വാചകങ്ങൾ പഠിക്കുവാൻ കഴിയും.

ഭാരത സർക്കാർ സ്ഥാപിച്ച പൗരന്മാരുടെ ഇടപഴകൽ പ്ലാറ്റ്ഫോമായ മൈഗോവ് ആണ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്.

പ്രാദേശിക ഭാഷകളിലൂടെ രാജ്യത്തെ വിവിധ ആളുകളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ സംസാരിച്ചിരുന്നു. ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ചെറിയ വാക്യങ്ങൾ ഈ ആപ്ലിക്കേഷനിലൂടെ വിവിധ ഭാഷകളിൽ പഠിക്കാവുന്നതാണ്.

ഈ ആപ്ലിക്കേഷൻ വിവിധ ഭാഷകളിൽ പരസ്പരം സുഖവിവരങ്ങൾ അന്വേഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്യങ്ങളെയും വാക്കുകളെയും കുറിച്ചുള്ള അറിവ് നൽകും. 

രാജ്യത്തെ വിവിധ പ്രാദേശിക ഭാഷകളുടെ വ്യാപനത്തിനും വിപുലീകരണത്തിനും ആപ്പ് പ്രയോജനപ്രദമാണ്.

വിവിധ ഭാഷകളിൽ 100 ​​വാക്യങ്ങൾ പഠിക്കാൻ ആളുകളെ സഹായിക്കുന്നതിനാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചതെന്ന് മൈഗോവ്.ഇൻ ചീഫ് എക്‌സിക്യൂട്ടീവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അഭിഷേക് സിംഗ് പറഞ്ഞു. 

വിവിധ വകുപ്പുകളുടെ വെബിനാറുകൾ ഹോസ്റ്റ് ചെയ്യാനും ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ അതിന്റെ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രചരിപ്പിക്കാനും മൈഗോവിന് കഴിയും.

ഇപ്പോഴത്തെ കോവിഡ് -19 പാൻഡെമിക് സാഹചര്യത്തിൽ, ഈ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള നൂതന രീതികൾ ഉപയോഗിച്ച് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പ്രോഗ്രാം തുടരാനും ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*