രാജ്യത്തെ ഡിടിഎച്ച് വരിക്കാർക്കായി ‘ട്രായ് ചാനൽ സെലക്ടർ’ എന്ന പേരില്‍ ട്രായ് ഒരു പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ചാനലുകൾ തിരഞ്ഞെടുക്കാനും അവർ സബ്‌സ്‌ക്രൈബ് ചെയ്‌ത പായ്ക്കുകൾ ഉൾപ്പെടെ എല്ലാ സബ്‌സ്‌ക്രിപ്‌ഷൻ വിശദാംശങ്ങളും കാണാന്‍ ആപ്ലിക്കേഷൻ സഹായിക്കും. പുതിയ ഡിടിഎച്ച് ചാനൽ സെലക്ടർ ആപ്ലിക്കേഷൻ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.
ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കാം
ഡൗൺലോഡ് ചെയ്തുകഴിഞ്ഞാൽ, ഉപയോക്താവ് ആദ്യം ഡിടിഎച്ച് / കേബിൾ ഓപ്പറേറ്റർമാരെ സെലറ്റ് ചെയ്യണം. നിലവിൽ, എയർടെൽ, ഏഷ്യാനെറ്റ്, ഡി2എച്ച്, ഡിഷ് ടിവി, ഹാത്ത് വെ ഡിജിറ്റൽ, ഇൻ ഡിജിറ്റൽ, സിറ്റി നെറ്റ്‌വർക്സ്, ടാറ്റ സ്കൈ എന്നിവ ആപ്ലിക്കേഷൻ പിന്തുണയ്ക്കുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷന്‍റെ അവലോകനങ്ങളിലൊന്നിൽ, ചില ദാതാക്കൾ ആപ്ലിക്കേഷനുമായി ഇനിയും എത്തിയിട്ടില്ലെന്നും അവർ തയ്യാറായിക്കഴിഞ്ഞാൽ ഡേറ്റാബേസുമായി സംയോജിപ്പിക്കുമെന്നും റെഗുലേറ്റർ അറിയിച്ചിട്ടുണ്ട്.
ഓപ്പറേറ്ററെ തിരഞ്ഞെടുത്ത ശേഷം, ഉപയോക്താവിനോട് ഡിടിഎച്ച് ദാതാവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, അല്ലെങ്കിൽ സബ്സ്ക്രൈബർ ഐഡി അല്ലെങ്കിൽ സെറ്റ്-ടോപ്പ് ബോക്സ് നമ്പർ എന്നിവ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കാൻ ആവശ്യപ്പെടുന്നു. ഉപയോക്താവിന് അവരുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, ഒടിപി ടിവി സ്ക്രീനിലേക്ക് അയയ്ക്കാൻ കഴിയും.
ഒടിപി നൽകിയ ശേഷം, ഉപയോക്താവിന് അവരുടെ അക്കൗണ്ടിലേക്ക് പ്രവേശിക്കാം.
ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന് അവരുടെ സബ്‌സ്‌ക്രിപ്‌ഷൻ എഡിറ്റ് ചെയ്യാനും താൽപ്പര്യമുള്ള ചാനലുകൾ തിരഞ്ഞെടുക്കാനും കൂടുതൽ പണം ലാഭിക്കുന്നതിന് പ്രീസെറ്റ് പാക്കേജുകൾ തിരഞ്ഞെടുക്കാനും കഴിയും.
Leave a Reply