ഈ കൊറോണ കാലത്ത് രോഗവ്യാപനം തടയുന്നതിനും വ്യക്തി സുരക്ഷയ്ക്കുമായി മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്ന സാഹചര്യത്തില്‍, ജാപ്പനീസ് സ്റ്റാർട്ടപ്പ് ഡോണട്ട് റോബോട്ടിക്സ് ഇന്‍റർനെറ്റുമായി ബന്ധിപ്പിച്ച ഒരു ‘സ്മാർട്ട് മാസ്ക്’ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതിലൂടെ സന്ദേശങ്ങൾ കൈമാറാനും ജാപ്പനീസ് ഭാഷയെ മറ്റ് എട്ട് ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും സാധിക്കുന്നതാണ്.
വെളുത്ത പ്ലാസ്റ്റിക് കൊണ്ട് തയ്യാറാക്കിയിട്ടുള്ള ‘കണക്റ്റഡ്-മാസ്ക്’ സ്റ്റാൻഡേർഡ് ഫെയ്സ് മാസ്കുകൾക്ക് അനുരൂപമായുള്ളതും ബ്ലൂടൂത്ത് മുഖാന്തരം സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. സംഭാഷണങ്ങളെ വാചക സന്ദേശങ്ങളിലേക്ക് പകർത്തുവാനും കോളുകൾ വിളിക്കാനും മാസ്ക് ധരിക്കുന്നവരുടെ ശബ്‌ദം വർദ്ധിപ്പിക്കാനും ഈ മാസ്കിലൂടെ കഴിയും.
ഡോണട്ട് റോബോട്ടിക്സിന്‍റെ ആദ്യത്തെ 5000 സി-മാസ്കുകൾ സെപ്റ്റംബറിൽ ജപ്പാനിലെ വിപണിയില്‍ അവതരിപ്പിക്കപ്പെടുന്നതായിരിക്കും. ഏകദേശം 40 ഡോളർ (ഏകദേശം 3000 രൂപ) ആയിരിക്കും ഒരു മാസ്കിന്‍റെ വില.
Leave a Reply