ട്വിറ്ററിന്‍റെ പുതിയ ഫ്ലീറ്റ് സവിശേഷത ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്‌നാപ്ചാറ്റ് ആദ്യമായി അവതരിപ്പിച്ച സ്റ്റോറീസ് വേര്‍ഷനാണ് ഈ സവിശേഷത. ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവയിലും പിന്നീട് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തുകയുണ്ടായി. നിങ്ങളുടെ ട്വിറ്റർ ഫീഡിന്‍റെ മുകളിലായി ട്വീറ്റുകൾ ഫ്ലീറ്റുകളായി ദൃശ്യമാക്കുകയും, 24 മണിക്കൂര്‍വരെ അവ അവിടെ നിലനില്‍ക്കുകയും ചെയ്യുന്നതാണ്.
ട്വീറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഫ്ലീറ്റുകൾ റീട്വീറ്റ് ചെയ്യാനും ലൈക്ക് ചെയ്യാനും കഴിയില്ല. കൂടാതെ ഫോളോവേഴ്സിന് അവയിൽ അഭിപ്രായമിടാനും കഴിയില്ല. അതുപോലെ, ഉപയോക്താവിന് അവര്‍ ഫോളോ ചെയ്യുന്നവരുടെ ഫ്ലീറ്റുകൾ മാത്രമേ ട്വിറ്റർ ഫീഡിന് മുകളിൽ കാണാന്‍ സാധിക്കൂ. ഇൻസ്റ്റാഗ്രാമിലെ സ്റ്റോറികൾ പോലെ, ഫ്ലീറ്റുകൾ ആരാണ് കണ്ടതെന്ന് നിങ്ങൾക്ക് പരിശോധിക്കാൻ കഴിയും.
ഐഓഎസ്, ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഈ സവിശേഷത പിന്തുണയ്ക്കുന്നു. നിലവില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള ഫ്ലീറ്റ് ഫീച്ചര്‍ ഇന്ത്യയെ കൂടാതെ ബ്രസീലിലും ഇറ്റലിയിലുമാണ് ലഭ്യമായിട്ടുള്ളത്. 2020 മാർച്ചിലാണ് കമ്പനി ആദ്യമായി ബ്രസീലിൽ ഫ്ലീറ്റുകൾ പരീക്ഷിക്കാൻ തുടങ്ങിയത്.
Leave a Reply