ഷവോമിയുടെ പിന്തുണയുള്ള വെയറബിൾ ബ്രാൻഡായ ഹുവാമി ഇന്ത്യയിൽ പുതിയ വെയറബിൾ ഡിവൈസ് പുറത്തിറക്കി. ആമംസ്ഫിറ്റ് ബിപ് എസ് എന്ന സ്മാര്‍ട്ട് വാച്ച് 2020 ജനുവരിയില്‍ നടന്ന സിഇഎസിൽ ആണ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
176×176 റെസല്യൂഷനോടുകൂടിയ 1.28 ഇഞ്ച് ട്രാൻസ്ഫ്ലെക്റ്റീവ് കളർ ടിഎഫ്ടി ഡിസ്പ്ലേയാണ് ആമംസ്ഫിറ്റ് ബിപ് എസിന് നല്‍കിയിട്ടുള്ളത്. ഡിസ്പ്ലേയ്ക്ക് 2.5D വളഞ്ഞ കോർണിംഗ് ഗോറില്ല ഗ്ലാസ് 3 പരിരക്ഷയും ഡിസ്പ്ലേയുടെ മുകളിൽ ആന്‍റി ഫിംഗർപ്രിന്‍റ് കോട്ടിംഗും നല്‍കിയാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഫിറ്റ്‌നെസ് ട്രാക്കിംഗും സ്ലീപ്പ് പാറ്റേണ്‍ ട്രാക്കിംഗും സാധ്യമാക്കുന്ന സെൻസറുകളിൽ ബയോട്രാക്കർ പിപിജി ഒപ്റ്റിക്കൽ സെൻസർ, ത്രീ-ആക്‌സിസ് ആക്‌സിലറേഷൻ, ത്രീ-ആക്‌സിസ് ജിയോ മാഗ്നറ്റിക് സെൻസർ എന്നിവ ഉൾപ്പെടുന്നു. 10 സ്‌പോർട്‌സ് മോഡുകളെയും ഈ വെയറബിള്‍ ഡിവൈസ് പിന്തുണയ്ക്കുന്നു. ഉപയോക്താവിന്‍റെ ഹൃദയമിടിപ്പ് എപ്പോഴും ട്രാക്ക് ചെയ്യാനുള്ള സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലൂടൂത്ത് വി 5.0, ബ്ലൂടൂത്ത് ലോ എനർജി (ബിഎൽഇ) പിന്തുണയും ജിപിഎസ് + ഗ്ലോനാസ് ലൊക്കേഷൻ ട്രാക്കിംഗ് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ഒറ്റ ചാർജിൽ 30 ദിവസത്തെ ഉപയോഗം അല്ലെങ്കിൽ 90 ദിവസത്തെ സ്റ്റാൻഡ്‌ബൈടൈം നൽകുന്ന 200mAh ബാറ്ററിയാണ് സ്മാർട്ട് വാച്ചിൽ ഉള്ളത്.
വിവിധ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകള്‍ വഴി വിൽപ്പനയ്‌ക്കെത്തുന്ന. ആമംസ്ഫിറ്റ് ബിപ് എസ് സ്മാര്‍ട്ട് വാച്ചിന്‍റെ വില 4999 രൂപയാണ്.
Leave a Reply