ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഗ്യാലക്‌സി ടാബ് എസ് 6 ലൈറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്നു. എസ്-പെൻ പിന്തുണയുള്ള പുതിയ ടാബ്‌ലെറ്റില്‍ 1200×2000 റെസല്യൂഷനോടുകൂടിയ 10.4 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനാണ് ഉള്ളത്. 4GB റാമുള്ള ഒക്ടാകോർ ചിപ്പാണ് ടാബിന്‍റെ കരുത്ത്. 64GB, 128GB എന്നിങ്ങനെ രണ്ട് വേരിയന്‍റുകളുള്ള ടാബ്‌ലെറ്റില്‍ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1TB വരെ മെമ്മറി വിപുലീകരിക്കുന്നതുമാണ്.
7040 എംഎഎച്ച് ബാറ്ററിയുള്ള സാംസങ് ഗാലക്‌സി എസ് 6 ടാബില്‍ 3.5 എംഎം ഓഡിയോ ജാക്ക്, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് എന്നിവയും പിന്തുണയ്ക്കുന്നു.
30fps- ൽ 1080p- യ്‌ക്ക് ഓട്ടോ-ഫോക്കസ് പിന്തുണയുള്ള ഒരു പ്രൈമറി 8 എംപി ലെൻസും ഫ്രണ്ട് ക്യാമറയായി 5 എംപി ലെൻസുമാണിതിലുള്ളത്.
ആമസോൺ ഇന്ത്യ വെബ്‌സൈറ്റില്‍ പ്രീ ഓർഡറുകൾക്കായി ഈ ഉപകരണം ഇപ്പോള്‍ ലഭ്യമാണ്.
Leave a Reply