ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കായി ഗൂഗിള്‍, തങ്ങളുടെ മെയിലിംഗ് പ്ലാറ്റ്‌ഫോമായ ജിമെയിലില്‍ ഡാർക്ക് മോഡ് അവതരിപ്പിച്ചിരിക്കുന്നു. ജിമെയിലിന്‍റെ 6.0.200519 പതിപ്പിലാണ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നത്. ആപ്പ് സ്റ്റോറിൽ നിന്നും പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 2019 സെപ്റ്റംബറിലാണ് ജിമെയിലിനായി ഡാർക്ക് മോഡ് പ്രഖ്യാപിച്ചത്.
ജിമെയിലില്‍ ഡാർക്ക് മോഡ് ആക്ടീവ് ആക്കുന്നതിന്, സ്‌ക്രീനിന്‍റെ മുകളിൽ ഇടത് കോണിലുള്ള ത്രീ-ലൈൻ ഐക്കണില്‍ ക്ലിക്ക് ചെയ്‌ത് ഉപയോക്താവ് ആദ്യം ആപ്ലിക്കേഷന്‍റെ മെനു വിഭാഗത്തിലേക്ക് പോകേണ്ടതുണ്ട്. തുടര്‍ന്ന് സെറ്റിംഗ്സില്‍ ക്ലിക്ക് ചെയ്ത് ‘ലൈറ്റ്’, ‘ഡാർക്ക്’ അല്ലെങ്കിൽ ‘സിസ്റ്റം ഡിഫോള്‍ട്ട്’ എന്നിവയില്‍ നിന്ന് ഡാർക്ക് തീം തിരഞ്ഞെടുക്കുക.
Leave a Reply