സൂം ആപ്പ് നിരോധിക്കാനുള്ള അപേക്ഷ സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു

zoom

സൂം ആപ്ലിക്കേഷന്‍ സ്വകാര്യതയ്ക്ക് ആശങ്ക ഉയര്‍ത്തുകയും ആപ്പ് തുടര്‍ച്ചയായി ഉപയോഗിക്കുന്നത് ഉപയോക്താക്കളെ സൈബര്‍ ഭീഷണികള്‍ക്ക് ഇരയാക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ചുകൊണ്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹര്‍ജിയില്‍ കോടതി വിശദീകരണം തേടിയിരിക്കുന്നു. ആപ്പ് നിരോധിക്കണമോ എന്ന വിഷയത്തില്‍ കേന്ദ്ര സർക്കാരിൽ നിന്നും സൂം വീഡിയോ കമ്മ്യൂണിക്കേഷൻസ് ഇൻ‌കോർപ്പറേഷനിൽ നിന്നുമാണ് വിശദീകരണം സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള മൂന്ന് ജഡ്ജിമാരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 

ഡല്‍ഹി സ്വദേശിയായ ഹര്‍ഷ് ചഗ് ആണ് ഹര്‍ജി നല്‍കിയത്. ഡേറ്റ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ച് ഉചിതമായ നിയമം നടപ്പാക്കുന്നത് വരെ ആപ്ലിക്കേഷൻ ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് അദ്ദേഹം  ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

കോവിഡ് -19 പാൻഡെമിക് മൂലമുണ്ടായ ആഗോള ലോക്ക്ഡൗണിനെത്തുടർന്ന്, വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് ദ്രുതഗതിയില്‍ ഡിമാൻഡ് വർദ്ധിച്ചു. സുരക്ഷാ പരിഹാരങ്ങൾ ഉൾപ്പെടെ മറ്റ് സോഫ്റ്റ് വെയർ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന നിരവധി വീഡിയോ കോൺഫറൻസിംഗ് സേവന ദാതാക്കളിൽ നിന്ന് വ്യത്യസ്തമായി സൂം പൂർണ്ണമായും ഒരു വീഡിയോ കോൺഫറൻസ് പ്ലാറ്റ്‌ഫോമാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*