നോട്ട് 9 സീരീസിലെ സ്റ്റാൻഡേർഡ് മോഡലായ റെഡ്മി നോട്ട് 9 ഷവോമി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നു. മീഡിയടെക് ഹീലിയോ G85SoC-ൽ പ്രവർത്തിക്കുന്ന ആദ്യ ഫോൺ കൂടിയാണ് റെഡ്മി നോട്ട് 9. പതിനഞ്ച് വർഷത്തിനുമേലായി സ്മാർട്ട്ഫോൺ പ്രോസസ്സറുകളുടെ നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്ന മീഡിയടെക് , ഓരോ വർഷവും വ്യത്യസ്ത സീരീസിലുള്ള ചിപ്പ്സെറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഗെയ്മിംഗിന്പ്രാധാന്യം നൽകി അവതരിപ്പിച്ചിട്ടുള്ളവയാണ് ജി സീരിസ് പ്രോസസ്സറുകൾ.
യൂട്യൂബ് സ്ട്രീമിങ് സമയത്ത് മികച്ച ബാറ്ററി ലൈഫ് ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മീഡിയടെക് ഡൈമൻസിറ്റി 1000 5G SoC-യിൽ AV1 വീഡിയോ കോഡെക് ഉപയോഗിച്ച് യൂട്യൂബ് വീഡിയോ സ്ട്രീമുകൾ പ്രാപ്തമാക്കുമെന്ന് കമ്പനി പറയുന്നു. അതിനാൽ കുറഞ്ഞ ഡേറ്റയിലും അവിശ്വസനീയമായ ദൃശ്യ നിലവാരവും സുഗമമായ വീഡിയോ അനുഭവങ്ങളും ലഭ്യമാകുന്നതാണ്.
പുതിയ G85 SoC-യെ പിൻഗാമിയായ ഹീലിയോ G80ഉം തമ്മിലുള്ള വ്യത്യാസം ആം മാലി G52 GPU ൽ 50MHz അധികമാണെന്നതാണ്. എന്നാൽ CPU-വിനുള്ള പ്രധാന കോൺഫിഗറേഷൻ ഇരു SoCകളിലും ഒരുപോലെയാണ്. റെഡ്മി നോട്ട് 9-ന്റെ അവതരണവേളയിൽ ഷവോമി അഭിപ്രായപ്പെടുന്നത് മീഡിയ ടെക് ഹീലിയോ G85 SoC ദൈനംദിന ഗെയിമർമാർക്ക് വേണ്ടി നിർമ്മിച്ചതാണെന്നാണ്.
Leave a Reply