നാളുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം റിയൽമിയുടെ സ്മാർട്ട് വാച്ച് ഇന്ത്യയില്‍ പുറത്തിറക്കിയിരിക്കുന്നു. റിയൽമി വാച്ച് എന്ന പേരിലുള്ള ഈ വെയറബിള്‍ കമ്പനിയുടെ ആദ്യത്തെ സ്മാർട്ട് വാച്ചാണ്. 1.4 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയുള്ള ഉപകരണം സ്‌ക്വയർ സ്‌ക്രീനിലാണ് തയ്യാറാക്കിയിരിക്കുന്നത്.
ഹൃദയമിടിപ്പ് നിരീക്ഷിക്കൽ പോലുള്ള സ്മാര്‍ട്ട് ഫീച്ചറുകളും മികച്ച ഫിറ്റ്‌നെസ് ഫീച്ചറുകളോടും കൂടിയാണ് റിയൽമി വാച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ബിൽറ്റ്-ഇൻ പിപിജി സെൻസർ ഉപയോഗിച്ച് ദിവസം മുഴുവൻ ഓരോ അഞ്ച് മിനിറ്റിലും ഹൃദയമിടിപ്പ് രേഖപ്പെടുത്തുന്ന ഒരു റിയല്‍-ടൈം മോണിറ്ററിംഗ് ആണ് ഈ ഫീച്ചറിലൂടെ സാധ്യമാകുന്നത്. അതിനാല്‍ അസാധാരണമായ ഹൃദയമിടിപ്പ് ഉപയോക്താവിനെ പെട്ടെന്ന് അറിയിക്കുവാന്‍ സാധിക്കും. രക്തത്തിലെ ഓക്സിജന്‍റെ അളവ് ട്രാക്ക് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്നതിനായി റിയൽമി SpO2 മോണിറ്ററിംഗ് സംവിധാനവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഒരു ആപ്പിൾ വാച്ചിന്റേതിന് സമാനമായ രൂപകൽപ്പനയിലാണ് റിയൽമി വാച്ച് തയ്യാറാക്കിയിരിക്കുന്നത്. 2.5D കോർണിംഗ് ഗോറില്ല ഗ്ലാസ് 3 ഉള്ള 1.4 ഇഞ്ച് (320×320 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഈ ഉപകരണത്തിലുള്ളത്. ഇത് ത്രീ-ആക്‌സിസ് ആക്‌സിലറോമീറ്ററിനെയും പിപിജി സെൻസറിനെയും പിന്തുണയ്‌ക്കുന്നു. കൂടാതെ, പൊടിയില്‍ നിന്നും ജലത്തില്‍ നിന്നും പ്രതിരോധമുള്ള 20mm റിമൂവബിള്‍ സ്ട്രാപ്പുകളും റിയല്‍മി സ്മാര്‍ട്ട് വാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
റിയൽമിയിൽ നിന്നുള്ള ആദ്യത്തെ സ്മാർട്ട് വാച്ചിന് 3999 രൂപയാണ് വില. 2020 ജൂൺ 5 മുതൽ ഫ്ലിപ്കാർട്ടിലും റിയൽമി വെബ്‌സൈറ്റിലും ഇതിന്‍റെ വില്‍പ്പന ആരംഭിക്കും. ഈ വെയറബിള്‍ ഉടൻ ഓഫ്‌ലൈൻ സ്റ്റോറുകളിൽ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഇതിനൊപ്പം വിവിധ നിറങ്ങളിലുള്ള ഫാഷനബിൾ ഡിസൈൻ സ്ട്രാപ്പുകളും ലഭ്യമാണ്. എന്നാല്‍ ഇതിന് 499 രൂപ വീതം പ്രത്യേകം നല്‍കി വാങ്ങണം.
Leave a Reply