മികച്ച സെൽഫി ഫോട്ടോഗ്രാഫുകളിൽ നിന്ന് ആളുകളുടെ വ്യക്തിത്വം നിർണ്ണയിക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസി (AI) ന് കഴിയുമെന്ന് റഷ്യൻ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നു.
സ്ത്രീ മുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യക്തിത്വ പ്രവചനങ്ങൾ പുരുഷമുഖങ്ങളെ അപേക്ഷിച്ച് കൂടുതൽ വിശ്വസനീയമാണെന്ന് കണ്ടെത്തിയതായും സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.
വ്യക്തിത്വ സവിശേഷതകളെക്കുറിച്ചുള്ള ചില വിവരങ്ങൾ, പ്രത്യേകിച്ചും, സാമൂഹിക ആശയവിനിമയത്തിന് അത്യാവശ്യമായവ മനുഷ്യരുടെ മുഖം നോക്കിയാല്‍ അറിയാമെന്ന് സൂചിപ്പിക്കുന്നതിന് ശക്തവും സൈദ്ധാന്തികപരവുമായ വാദങ്ങളാണ് പഠനം നല്‍കുന്നത്.എല്ലാത്തിനുമുപരി, മുഖവും പെരുമാറ്റവും രൂപകൽപ്പന ചെയ്തിരിക്കുന്നത് ജീനുകളും ഹോർമോണുകളും ആണ്. മാത്രമല്ല, ഒരാളുടെ രൂപഭാവത്തിന്‍റെ ഫലമായുണ്ടാകുന്ന സാമൂഹിക അനുഭവങ്ങൾ ഒരാളുടെ വ്യക്തിത്വവികസനത്തെ ബാധിച്ചേക്കാം എന്നും ഇതില്‍ പറയുന്നു.
ഒരു റഷ്യൻ-ബ്രിട്ടീഷ് ബിസിനസ്സ് സ്റ്റാർട്ട്-അപ്പായ ബെസ്റ്റ്ഫിറ്റ്മി-യുമായി ചേർന്നാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്.
Leave a Reply