വിനോദത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിൽ വിചിത്രമായ ഒരു സംഭവം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഒരു പുതിയ ഇനം പാരാസിറ്റിക് ഫംഗസിനെ ട്വിറ്ററില്‍ കണ്ടെത്തിയിരിക്കുന്നു. ‘ട്രോഗ്ലോമൈസെസ് ട്വിറ്റെറി’ എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.
ഗവേഷകര്‍ ട്വിറ്ററിലൂടെ സ്ക്രോൾ ചെയ്യുന്നതിനിടയ്ക്കാണ് ഒരു തേരട്ടയുടെ രൂപത്തോട് സാദൃശ്യമുള്ള ചിത്രം കണ്ടെത്തിയത്. അതിന്റെ തലയ്ക്ക് സമീപം കുറച്ച് ചെറിയ ഡോട്ടുകൾ അവര്‍ കണ്ടെത്തി. നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ അപാരമായ ശേഖരത്തിലെ അമേരിക്കൻ തേരട്ടകളില്‍ നിന്ന് വ്യത്യസ്തമാണ് ഇവയെന്ന് ഗവേഷകര്‍ തിരിച്ചറിഞ്ഞു.
സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കിടുന്നത് അപ്രതീക്ഷിതമായുള്ള ചില കണ്ടെത്തലുകള്‍ക്കും കാരണമാകുമെന്നതിന്റെ ഒരു ഉദാഹരണമായാണ് പുതിയ കണ്ടെത്തലിനെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
Leave a Reply