ലോകത്തിലെ ഏറ്റവും ശക്തമായ അഞ്ചാമത്തെ പബ്ലിക് സൂപ്പർ കംപ്യൂട്ടറുകൾ മൈക്രോസോഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നു . കമ്പനിയുടെ അസുർ ക്ലൗഡ് പ്ലാറ്റ്‌ഫോമിന്‍റെ ഭാഗമായ ഇത് വലിയ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് (AI) മോഡലുകൾ പരിശീലിപ്പിക്കുന്നതിനാണ് തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന കമ്പനിയുടെ വാർഷിക ബിൽഡ് കോൺഫറൻസിലാണ് ഇക്കാര്യം അറിയിച്ചത്.
എഐ ഗവേഷണ സ്ഥാപനമായ ഓപ്പൺഎഐക്ക് മാത്രമായിട്ടാണ് സൂപ്പർ കംപ്യൂട്ടർ നിർമ്മിച്ചിരിക്കുന്നത്. ഗവേഷണ ഓർഗനൈസേഷന്‍റെ എഐ മോഡലുകളെ പരിശീലിപ്പിക്കാൻ ഇത് ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വർഷമാണ് കമ്പനി ഓപ്പൺഎഐയിൽ ഒരു ബില്ല്യൺ ഡോളർ നിക്ഷേപിച്ചത്.
പുതിയ സൂപ്പർ കംപ്യൂട്ടറിനൊപ്പം, മൈക്രോസോഫ്റ്റ് അടിസ്ഥാനപരമായി വലിയ AI മോഡലുകൾ പ്രവർത്തനക്ഷമമാക്കാൻ ശ്രമിക്കുകയാണ്. ചെറുതും ഒറ്റപ്പെട്ടതുമായ മോഡലുകൾക്കപ്പുറം എഐ പ്രവർത്തനങ്ങൾ വിപുലമാക്കാന്‍ ലക്ഷ്യമിട്ടുള്ള മൈക്രോസോഫ്റ്റിന്‍റെ എഐ ഫോർ സ്കെയിൽ സംരംഭത്തിന്‍റെ ഭാഗമാണിത്. ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്ന ചെറുതും ഒറ്റപ്പെട്ടതുമായ മോഡലുകളേക്കാൾ മികച്ച പ്രകടനം വലിയ എഐ മോഡലുകൾ നൽകുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്.
Leave a Reply