മൈക്രോസോഫ്റ്റ് ഐഒടിയിൽ സൗജന്യ ഓൺലൈൻ സർട്ടിഫൈഡ് കോഴ്സ്

microsoftlearn

ഇന്‍റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) ഡൊമൈനിലേക്ക് കടക്കാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്കായി മൈക്രോസോഫ്റ്റ് പുതിയ കോഴ്‌സ് ആരംഭിക്കുന്നു. മൈക്രോസോഫ്റ്റിന്‍റെ  അസുർ ഐഒടി ഡെവലപ്പർ സ്പെഷ്യാലിറ്റി പരിശീലനം ഒരു സൗജന്യ സർട്ടിഫിക്കേഷൻ കോഴ്സാണ്. മൈക്രോസോഫ്റ്റ് ബിൽഡ് കോൺഫറൻസിലാണ് ഈ പുതിയ കോഴ്‌സ് പ്രഖ്യാപിച്ചത്. മൈക്രോസോഫ്റ്റ് ജനുവരി മാസത്തില്‍ ഈ പ്ലാറ്റ്ഫോമിന്‍റെ ബീറ്റാ പതിപ്പ്  അവതരിപ്പിച്ചിരുന്നു.

ഐഒടി ഉപകരണം സജ്ജീകരിച്ചതുമുതൽ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള അതിന്‍റെ അവസാനം ഘട്ടംവരെയുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരങ്ങൾ നൽകുന്നതിന് ഡേറ്റാ എഞ്ചിനീയർമാരായോ ഒരു സ്റ്റേക്ക്ഹോള്‍ഡറായോ പ്രവർത്തിക്കാൻ ഡെവലപ്പറെ ഈ പുതിയ കോഴ്സ് പ്രാപ്തമാക്കുന്നതാണ്.

മൈക്രോസോഫ്റ്റ് പറയുന്നതനുസരിച്ച്, കോഴ്‌സ് പൂർത്തിയാക്കിയ ശേഷം ഓരോ പരീക്ഷാര്‍ത്ഥികള്‍ക്കും ഡേറ്റ വിശകലനം, ഡേറ്റ പ്രോസസ്സിംഗ്, ഡേറ്റ സംഭരണ ഓപ്ഷനുകൾ, പ്ലാറ്റ്ഫോം-ആസ്-എ-സർവീസ് ഓപ്ഷനുകൾ എന്നിവയുൾപ്പെടെ ഒരു ഐഒടി പരിഹാരം സൃഷ്ടിക്കുന്ന അസുർ സേവനങ്ങൾ എങ്ങനെ നടപ്പാക്കാമെന്ന് തുടങ്ങിയ എല്ലാ കാര്യങ്ങളിലും അറിവ് നേടാം.ഈ സർട്ടിഫിക്കേഷനെ പിന്തുണയ്ക്കുന്നതിനുള്ള സൗജന്യ ഓൺലൈൻ പഠനം  Microsoft Learn-ൽ ലഭ്യമാണ്. ഇൻസ്ട്രക്ടർ നയിക്കുന്ന കോഴ്‌സ് ആഗ്രഹിക്കുന്നവർക്ക് ഒരു നിശ്ചിത ഫീസ് നല്‍കി അതില്‍ പങ്കെടുക്കാവുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*