ഗൂഗിളിൽ പ്രദർശിപ്പിക്കപ്പെടുന്ന പരസ്യങ്ങളിൽ വ്യാജമായവയെ നീക്കം ചെയ്യുന്നതിന്റെയും തടയിടുന്നതിന്റയും ഭാഗമായി ഗൂഗിൾ ടാസ്ക്ഫോഴ്സ് നിരവധി പരസ്യങ്ങളാണ് നീക്കം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ നയങ്ങൾ ലംഘിച്ചതിന് ഒരു ദശലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും.
1.2 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ അവസാനിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഗൂഗിൾ നയങ്ങൾ ലംഘിച്ചതിന് അതിന്റെ പ്രസാധക നെറ്റ്‌വർക്കിന്റെ ഭാഗമായ 21 മില്ല്യൺ വെബ് പേജുകളിൽ നിന്നായി 1.2 മില്ല്യൺ പരസ്യങ്ങൾ ആണ് നീക്കം ചെയ്യ്തിരിക്കുന്നത്.
കോവിഡ്-19 പ്രതിസന്ധി മുതലെടുക്കാൻ ആഗ്രഹിക്കുന്ന പരസ്യങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി പരസ്യദാതാവിന്റെ പെരുമാറ്റം ഇപ്പോൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഗൂഗിൾ അറിയിച്ചു.
Leave a Reply