കൊറോണവ്യാപനം ഇനിയുമേറെനാള്‍ തുടര്‍ന്നുപോകുകയാണെങ്കില്‍ കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്‍റുകള്‍ക്ക് ഇനിയും പ്രീയമേറുന്നതാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി ഇന്ന് ഒരുപാട് സേവനങ്ങള്‍ നമുക്ക് ലഭ്യമാണ്. കോണ്ടാക്റ്റ് ലെസ്സ് പേയ്മെന്‍റുകളില്‍ ഏറെ പ്രചാരത്തിലിരിക്കുന്ന പേപാല്‍ എന്ന ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനത്തെ കുറിച്ച് നമുക്ക് കൂടുതലറിയാം…
ആഗോളതലത്തില്‍ ഒരു ഓൺലൈൻ പേയ്‌മെന്‍റ് സംവിധാനം നടത്തുന്ന അമേരിക്കൻ കമ്പനിയാണ് പേപാല്‍. ഓൺലൈൻ മണി ട്രാൻസ്ഫറിനെ പിന്തുണയ്ക്കുന്ന ഈ സംവിധാനം പരമ്പരാഗത പേപ്പർ രീതികളായ ചെക്കുകൾ, മണി ഓർഡറുകൾ എന്നിവയ്ക്ക് ഇലക്ട്രോണിക് ബദലായി പ്രവർത്തിക്കുകയും ചെയ്യുന്നു.
ബാങ്ക് അക്കൗണ്ടിലൂടെയോ അല്ലെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് വഴിയോ പണം സ്വീകരിച്ചാണ് പണംകൈമാറ്റം ചെയ്യുന്നതും പണം അടയ്ക്കുന്നതും. പേപാൽ സ്വീകർത്താവിന് പേപാലിൽ തങ്ങളുടേതായ നിക്ഷേപ അക്കൗണ്ട് സ്ഥാപിച്ചുകൊണ്ട് ചെക്കിന് അപേക്ഷിക്കുകയോ അതല്ലെങ്കിൽ തങ്ങളുടെ ബാങ്കിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനോ അപേക്ഷിക്കാം.
കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതും, പ്രവര്‍ത്തനത്തിന് വ്യക്തിയുടെ ഇമെയിൽ വിലാസം മാത്രം ആവശ്യമായിവരുന്നതും, ബാങ്കിംഗും ക്രെഡിറ്റ് കാർഡ് വിവരങ്ങളും മറച്ചുവയ്ക്കപ്പെടുന്നതും ഇതിന്‍റെ ജനപ്രീതിക്ക് കാരണമായ ഘടകങ്ങളാണ്.
ഒരു പേപാൽ അക്കൗണ്ട് ആരംഭിക്കുവാന്‍ ആവശ്യമായവ എന്താണെന്നും ഓൺലൈനിൽ പണം എങ്ങനെ അയയ്ക്കാമെന്നും സ്വീകരിക്കാമെന്നും മനസിലാക്കാം.
കാലക്രമേണ പേപാൽ ഓൺലൈനിൽ ബിസിനസ്സ് നടത്തുന്ന ആർക്കും യഥാർത്ഥ പേയ്‌മെന്‍റ് സംവിധാനമായി വിശ്വസിച്ച് ഉപയോഗിക്കാവുന്നതാണ്. പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും സാധ്യമായിട്ടുള്ള സുരക്ഷിതവുമായ ഈ മാർഗ്ഗം ഓൺലൈനിലും ഓഫ്‌ലൈനിലും പ്രവർത്തിക്കുന്നു. ഒരു പ്രീ-പെയ്ഡ് ക്രെഡിറ്റ് കാർഡ് പോലും ഇതില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒരു പേപാൽ അക്കൗണ്ട് ആരംഭിക്കുവാനായി www.paypal.com സന്ദര്‍ശിക്കുക. സൈൻ അപ്പ് ക്ലിക്ക് ചെയ്യുക, നിങ്ങളുടെ അക്കൗണ്ട് തരം തിരഞ്ഞെടുക്കുക. ഒരു പേര്, ഇമെയിൽ വിലാസം നൽകുക. പാസ്‌വേഡും രേഖപ്പെടുത്തി അനായാസം അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
വ്യക്തിഗത, ബിസിനസ്സ് എന്നിങ്ങനെ രണ്ട്തരം അക്കൗണ്ടുകളാണ് ഇതില്‍ ലഭ്യമായിട്ടുള്ളത്.
പേപാൽ അക്കൗണ്ടിലൂടെയുള്ള പേയ്മെന്‍റുകള്‍
EBay- ൽ നിന്നും മറ്റുമായി ഓൺലൈൻ പർച്ചേഴ്സിനുമൊക്കെയായി പേപാല്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കാർഡ് വിവരങ്ങൾ ഓൺലൈനായി വിതരണം ചെയ്യാതെ തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിനുള്ള നല്ല ഒരു ബദലാണ് പേപാൽ.
നെറ്റ്ഫ്ലിക്സ് തുടങ്ങി മറ്റേതെങ്കിലും ഓൺലൈൻ സബ്സ്ക്രിപ്ഷൻ സേവനത്തിന് വരിക്കാരാകാൻ ആഗ്രഹമുണ്ടെങ്കിൽ, പേപാൽ പ്രയോജനപ്പെടുത്താവുന്നതാണ്. ക്രെഡിറ്റ് കാർഡിനു പകരമായി ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് പണം പിൻവലിക്കാൻ പേപാൽ സജ്ജമാക്കാം.
സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ പണം അയയ്ക്കാന്‍ പേപാല്‍ അനുയോജ്യമാണ്. വർഷങ്ങളായി, പേപാലിൽ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നതിനുള്ള ഏറ്റവും പൊതുവായ മാർഗം മറ്റൊരാളിൽ നിന്ന് പേയ്‌മെന്‍റ് അഭ്യർത്ഥിക്കുക എന്നതാണ്.
റിസർവ് ബാങ്ക് നിർദ്ദേശപ്രകാരം 2011 മാർച്ച് മുതൽ പേപാലിന് ഇന്ത്യയിൽ കൂടുതൽ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുമൂലം പാൻ കാർഡ് സൗകര്യം ഉള്ളവർക്കു മാത്രമേ പേപാലിൽ പണമിടപാട് നടത്താൻ സാധിക്കൂ. രാജ്യാന്തര ഇ-പേയ്മെന്‍റ് കമ്പനിയായ പേപാൽ ഇന്ത്യയിൽ യുപിഐ യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫെയ്സ്(UPI) അധിഷ്ഠിത സംവിധാനം അവതരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
Leave a Reply