സൂം മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമില്ലാത്ത ചില സന്ദര്‍ഭങ്ങളില്‍ മീറ്റിംഗ് റദ്ദാക്കേണ്ടത് എപ്രകാരം എന്ന് നമുക്ക് പരിശോധിക്കാം. പങ്കെടുക്കുന്ന മറ്റ് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ നിങ്ങള്‍ക്ക് സ്വയം സൂം മീറ്റിംഗ് ഒഴിവാക്കാം. ഒരു സൂം മീറ്റിംഗ് എങ്ങനെ റദ്ദാക്കാമെന്നത് ഇതാ.
സൂം ആപ്ലിക്കേഷൻ തുറന്ന് “Meeting” ടാബ് തിരഞ്ഞെടുക്കുക.
സ്ക്രീനിന്‍റെ ഇടതുവശത്ത് അടുത്തതായി ആരംഭിക്കുവാനുള്ള മീറ്റിംഗുകളുടെ വിവരങ്ങള്‍ ദൃശ്യമാകും. റദ്ദാക്കാൻ ആഗ്രഹിക്കുന്ന മീറ്റിംഗ് അതില്‍നിന്ന് തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത മീറ്റിംഗിന്‍റെ ഓപ്ഷനുകൾ വലതുവശത്ത് ദൃശ്യമാകും. ഇവിടെ, “Delete” ബട്ടൺ തിരഞ്ഞെടുക്കുക. അപ്പോള്‍, “Recently Deleted” പേജിൽ നിന്ന് 7 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് മീറ്റിംഗ് വീണ്ടെടുക്കാൻ കഴിയുമെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു പോപ്പ്-അപ്പ് വിൻഡോ ദൃശ്യമാകും.
മീറ്റിംഗ് റദ്ദാക്കുന്നത് സ്ഥിരീകരിക്കുന്നതിനായി മുന്നോട്ട് പോയി “Yes” ബട്ടൺ ക്ലിക്ക് ചെയ്യുക.
സൂം മീറ്റിംഗ് ഇപ്പോൾ റദ്ദാക്കപ്പെടും.
Leave a Reply