ഇംഗ്ലണ്ട് ആസ്ഥാനമായുള്ള സർവീസ് ബോർഡ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫി റോബോട്ട് ആണിവ. ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആയ ഇവ ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി ആധാരമാക്കി മനുഷ്യരെ തിരിച്ചറിഞ്ഞാണ് ഫോട്ടോകൾ എടുക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ ഫോട്ടോഗ്രാഫി റോബോട്ടിനെ ആദ്യ ഔദ്യോഗിക ഷൂട്ടിംഗ് ഇംഗ്ലണ്ടിലെ ഗ്യാരി-മേഘ്ന എന്നിവരുടെ വിവാഹദിനത്തിൽ ആയിരുന്നു. വിവാഹത്തിനെത്തിയ അതിഥികൾക്ക് ഇവയുടെ മുൻവശത്തായി നൽകിയിട്ടുള്ള ഇന്ററാക്ടിവ് സ്ക്രീനിൽ നിന്നും വ്യത്യസ്തമായ ഫോട്ടോഗ്രഫി ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഫോട്ടോകൾ അപ്പോൾ തന്നെ പ്രിന്റ് ചെയ്തു നൽകുവാൻ സാധിക്കും. ഇന്റർനെറ്റ് കണക്ഷൻ ഉണ്ടെങ്കിൽ എടുത്തു ചിത്രങ്ങൾ അതിഥികളുടെ താൽപര്യത്തിനനുസരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുവാനും ഇവയിലൂടെ സാധിക്കും. ഇൻഫ്രാറെഡ് സെൻസറുകൾ ഉപയോഗിച്ച് സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കി ആണിത് സഞ്ചരിക്കുന്നത്.
Leave a Reply