കാഴ്ചയിൽ ഒരു ടോർച്ച് പോലെ ഉണ്ടെങ്കിലും ഇതൊരു സാധാരണ ടോർച്ച് അല്ല, വൈറസുകളെ നശിപ്പിക്കാൻ കഴിവുള്ള അൾട്രാവയലറ്റ് ടോർച്ച് ആണിത്. മൊബൈൽഫോൺ, കീബോർഡ്, വാതിൽ പടികൾ, പച്ചക്കറികൾ, പഴം എന്നിങ്ങനെ ചെറിയ വസ്തുക്കളെ അണുവിമുക്തമാക്കാൻ ഈ ടോർച്ചിന് സാധിക്കുന്നതാണ്. 16 -33 വാട്സ് ലൈറ്റുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
മൂന്ന് വർഷങ്ങൾക്ക് മുൻപ് വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പരീക്ഷണങ്ങളിൽ ഭക്ഷണത്തിലൂടെ പടരുന്ന വൈറസുകളെ പ്രകാശ രശ്മികൾ ഉപയോഗിച്ച് പ്രതിരോധിക്കാം എന്ന് കണ്ടെത്തിയിരുന്നു. ആയതിനാൽ, ഇത്തരത്തിൽ അണുവിമുക്തമാക്കുന്നതിന് ഉപയോഗിക്കുന്ന റേഡിയേഷൻ പ്രവർത്തനം ഒരുതരത്തിലും ഭക്ഷണ പദാർത്ഥത്തെ ബാധിക്കില്ല എന്നാണ് ഇതിന്റെ നിർമ്മാതാക്കൾ പറയുന്നത്. ഔറംഗാബാദിലെ ദീൻദയാൽ ഉപാധ്യായ കൗശല്യ കേന്ദ്രത്തിലെ ഒന്നാം വർഷ വിദ്യാർഥിയായ അനികേത്, സഹോദരി പൂനയിലെ ആഭാസാഹേബ് ഗർവാരെ കോളേജിലെ രണ്ടാം വർഷ മൈക്രോബയോളജി വിദ്യാർഥിനി പൂനവും ചേർന്ന് തങ്ങളുടെ പിതാവ് ഡോക്ടർ ആര്‍. ജി. സോനക് വാഡെയുടെ സഹായത്തോടുകൂടിയാണ് ഈ ഉപകരണത്തെ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കോലാലംപൂരിലെ ശിവാജി സർവകലാശാലയിലെ പ്രൊഫസർ ആണ് ഇദ്ദേഹം. ഈ ഉപകരണത്തിന്റെ നിർമ്മാണതിന് മുംബൈ ആസ്ഥാനമായുള്ള പ്രൈവറ്റ് സ്ഥാപനത്തിന്റെ സഹായമാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
Leave a Reply