കാഴ്ചയില്ലാത്തവര്‍ക്കായി ആൻഡ്രോയ്ഡ് ടോക്ക് ബാക്ക് ബ്രെയിലി കീബോർഡ്

കാഴ്ചയ്ക്ക് വൈകല്യമുള്ള തങ്ങളുടെ ഉപയോക്താക്കൾക്കായി ആൻഡ്രോയ്ഡ് ടോക്ക് ബാക്ക് ബ്രെയിലി കീബോർഡ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുന്നു. 6 കീ ലേഔട്ട് ഉപയോഗിച്ചിരിക്കുന്ന സ്റ്റാൻഡേർഡ് കീബോർഡ് ആണിത്. ഈ ആറ് കീകൾ  6 ബ്രെയ്ലി  ഡോട്ടുകളിൽ ഒന്നിനെ  പ്രതിനിധീകരിക്കുന്നവയാണ്. ബ്രെയിലി ഡെവലപ്പർ മാരുമായി സഹകരിച്ചുകൊണ്ട് സൃഷ്ടിച്ചിരിക്കുന്നതാണ്  ടോക്ക് ബാക്ക് കീബോർഡ്. ആൻഡ്രോയ്ഡ് 5.0യും അതിനു മുകളിലേക്ക് ഉള്ളതുമായ ഉപകരണങ്ങളിലേക്കാണ് ഇപ്പോൾ ഈ കീബോർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ എനേബിൾ ചെയ്യുന്നതിനായി സെറ്റിംഗ്സ് > ആക്സ്സസബിലിറ്റി > ടോക്ക് ബാക്ക് > സെറ്റിംഗ്സ് > ബ്രെയിലി കീബോർഡ്  എന്ന രീതിയിൽ നാവിഗേറ്റ് ചെയ്യുക.  തുടർന്ന് ടാപ്പ് ടു സെറ്റപ്പ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. (കൂടുതൽ നിർദ്ദേശങ്ങൾക്കായി  ഓൺലൈനിൽ ആൻഡ്രോയിഡ്  അക്സ്സസബിലിറ്റി ഹെൽപ്പ് പേജ് സന്ദർശിക്കാവുന്നതാണ്.) കാഴ്ച പരിമിതർക്ക്  സോഷ്യൽമീഡിയകളിൽ പോസ്റ്റുകൾ തയ്യാറാക്കുക ചെറിയ ഇമെയിലുകൾ തയ്യാറാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഈ സേവനം ഉപകാരപ്രദം ആകുന്നതാണ്. നിലവിൽ ഇംഗ്ലീഷിൽ മാത്രം ലഭ്യമാകുന്ന ഈ സംവിധാനം  ബ്രെയിലി ഗ്രേഡ് 1 , ഗ്രേഡ് 2 എന്നിവ പിന്തുണയ്ക്കുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*