ആക്രമിക്കപ്പെടുമ്പോൾ ദുർഗന്ധം ഉണ്ടാക്കുന്ന ഒരിനം അമേരിക്കൻ മൃഗമായ കുട്ടിസ്രാങ്കിന് (SKUNK) മാതൃകയാക്കി ഒരു സ്മാർട്ട് ബ്രേസ്‌ലെറ്റ് അവതരിപ്പിച്ചിരിക്കുന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നെല്ലാം സുരക്ഷ ഒരുക്കുവാൻ സാധിക്കുന്ന ഇൻവി ബ്രേസ്‌ലെറ്റ് ആക്രമണകാരിൽ നിന്നും രക്ഷിക്കുവാനായി അരോചകമായ ദുർഗന്ധം പുറപ്പെടുവിക്കാൻ കഴിവുള്ളതാണ്. കൈത്തണ്ടയുടെ വലിപ്പത്തിനനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു കിട്ടാവുന്ന ഈ ബ്രേസ്‌ലെറ്റ് ലെതർ മെറ്റീരിയൽ കൊണ്ടാണ് രൂപപ്പെട്ടിരിക്കുന്നത്. അപ്രതീക്ഷിതമായി ഇതിന്റെ പ്രവർത്തനം ഓൺ ആകാതിരിക്കാൻ ആയി നിഫ്റ്റി ടു സ്റ്റെപ് ട്രിഗർ മെക്കാനിസം ഇതിൽ നൽകിയിട്ടുണ്ട്. ബാങ്കിന്റെ താഴെയുള്ള സുരക്ഷാ ബട്ടൻ അമർത്തി ലെതർ ബാൻഡ് വലിക്കുമ്പോൾ പുറകുവശത്ത് ഉള്ള ചെറിയ കൺസിസ്റ്റർ തുറക്കപ്പെടുകയും ദുർഗന്ധം പുറത്ത് തള്ളുകയും ചെയ്യുന്നു.
Leave a Reply