ഹെഡ് ഫോണിന് പകരക്കാരനായി ഒരു ഓഡിയോ ഫ്രെയിം

ഹെഡ് ഫോൺ ചെവിയിൽ തിരുകി നടക്കേണ്ട. പകരം ഈ സ്റ്റൈലിഷ് ആയുള്ള കണ്ണട ധരിച്ചാൽ മതി. ഹെഡ് ഫോണിനു പകരക്കാരനായി ഉപയോഗിക്കാവുന്ന ഓഡിയോ ഫ്രെയിം ആണ് ബോസ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്‌ സൺഗ്ലാസ്. ഓഗെമൻഡ് റിയാലിറ്റി പ്ലാറ്റ്ഫോമിൽ തയ്യാറാക്കിയിരിക്കുന്ന ഇതിൽ built-in ഓഡിയോ സംവിധാനമാണ് ഉള്ളത്. സംഗീതം തുടർച്ചയായി പ്ലേയ് ചെയ്യുവാനും പോഡ്കാസ്റ്റുകൾ കേൾക്കാനും, കോൾ ചെയ്യുവാനും, സിരി, അലക്സാ എന്ന് ഇവയെ അക്സസ്സ് ചെയ്യുവാനും ഇതിനു കഴിയും. ഈ ഓഡിയോ ഫ്രെയിമിൽ നിന്ന് വരുന്ന ശബ്ദം നിങ്ങൾക്ക് മാത്രമേ കേൾക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ അതൊരിക്കലും മറ്റുള്ളവർക്ക് ഡിസ്റ്റർബൻസ് ഉണ്ടാകുകയില്ല. ഐഫോൺ, ആൻഡ്രോയിഡ് എന്നിവയുമായി പെയർ ചെയ്തു ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് ഈ സ്മാർട്ട്‌ സൺഗ്ലാസ്. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*