റോബോട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്തി ഡൽഹി AIIMS

കോവിഡ്-19 വാർഡുകളിലെ ഡോക്ടർമാരെയും രോഗികളെ സഹായിക്കാൻ റോബോട്ടുകളുടെ സേവനം ഉൾപ്പെടുത്തി ഡൽഹി AIIMS. 

 ഡോക്ടർമാർക്ക് ഇടയിൽ അണുബാധയുടെ വ്യാപനം നിയന്ത്രിക്കുന്നതിനും കോവിഡ്-19 രോഗികളുമായുള്ള പതിവ് സമ്പർക്കം കുറയ്ക്കുന്നതിനും ലോകമെമ്പാടുമുള്ള ആശുപത്രികൾ റോബോട്ടിക്സിലേക്ക് തിരിയുന്നു. 

ഹ്യൂമനോയ്ഡ് ELF എന്നാ 92 സെന്റിമീറ്റർ ഉയരമുള്ള റോബോട്ട് പരീക്ഷിക്കാൻ ദില്ലിയിലെ AIIMS തീരുമാനിച്ചു. റോബോട്ടിന് സ്വയം സഞ്ചരിക്കാനും കഴിയും. 2.9 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. ഇൻ ബിൽറ്റ് ആയിട്ടുള്ള 3D, HD ക്യാമറ എല്ലാം പ്രവർത്തനങ്ങളും റെക്കോർഡ് ചെയ്യാനും ഡോക്ടർമാർക്കും നഴ്സുമാർക്കും സംവദിക്കാനും രോഗികൾക്ക് അവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുവാനും 10-ഇഞ്ച് വലിപ്പമുള്ള സ്ക്രീൻ ഉണ്ട്. 

Milagrow എന്ന റോബോട്ടിക്സ് കമ്പനി ആണ് ഈ റോബോട്ടിനെ നിർമിച്ചിരിക്കുന്നത്. LIDAR, SLAM എന്നീ ടെക്നോളജി ഉപയോഗിച്ച് തോട്ടുമുമ്പിൽ നിൽക്കുന്ന ഒബ്ജെക്ടിനെ സെൻസ് ചെയ്ത് നീങ്ങാൻ കഴിയും. 60ൽ പരം സെൻസർ ആണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഒരു വട്ടം ചാർജ് ചെയ്താൽ 10 മണിക്കൂർ വരെയും ഇത് പ്രവർത്തിക്കും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*