One Plus 8

One Plus 8,  One Plus 8 പ്രൊ ഔദ്യോഗികമായി പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം ഇറങ്ങിയ One Plus 7T, One Plus 7T പ്രൊയുടെ പിൻഗാമി ആയിട്ടാണ് ഈ രണ്ടു മോഡൽ. ഈ രണ്ട് മോഡലിലും 5G സപ്പോർട്ട് ചെയ്യും. 12ജിബി റാം,  ക്വാൾകോംമ് സ്‌നാപ്ഡ്രാഗൺ 865 ആണ് ഇതിന്റെ പ്രോസസ്സർ. One Plus 8ൽ ട്രിപ്പിൽ റിയർ ക്യാമറ ആണെകിൽ One Plus 8 പ്രൊയിൽ ക്വാഡ് റിയർ ക്യാമറ ആണ്. ഏതാണ്ട് 68, 400 ആണ് One Plus 8പ്രോ 8ജിബി റാം + 128ജിബി സ്റ്റോറേജിന്റെ വില, 12ജിബി റാം + 256ജിബി സ്റ്റോറേജ് ആണെകിൽ 76,000. പച്ച, കറുപ്, നീല കളർറിൽ ഇത് ലഭ്യമാണ്. ഇന്ന് മുതൽ ഇത് പ്രീ ഓർഡർ ചെയാം. 

ഇതിനെ അപേക്ഷിച്ചു വൺപ്ലസ് 8 8ജിബി + 128ജിബി സ്റ്റോറേജ് ആണെകിൽ 53,000വും 12ജിബി റാം + 256ജിബി സ്റ്റോറേജ് ആണെകിൽ 60, 000വും ആണ്. പച്ച, ഇന്റെർസ്റ്റെല്ലർ ഗ്ലൗ എന്നീ കളർ ഷേഡിൽ ലഭ്യമാണ്.

സ്പെസിഫിക്കേഷൻ
സ്ക്രീൻ : 6.78-ഇഞ്ച് സ്ക്രീൻ, 3168*1440 പിക്സ്ൽ റെസൊല്യൂഷൻ ആണ് വൺപ്ലസ് 8 പ്രൊക്ക്‌. വൺപ്ലസ് 8ന് ആണേൽ 6.55-ഇഞ്ച് സ്ക്രീനും 1080*2400 റെസൊല്യൂഷൻ ആണ്.
റിയർ ക്യാമറ : വൺപ്ലസ് 8 പ്രോ നാല് റിയർ ക്യാമറ ആണ് ഉള്ളത്. ഇതിലെ പ്രൈമറി ക്യാമറ 48എംപി ഇമേജ് സെൻസർ കൂടെ F1.78 ലെൻസ്‌ ആണ് ഉള്ളത്. അൾട്രാ വൈഡ് ആംഗിൾ ക്യാമറ 48എംപിയും. ടെലെഫോട്ടോ ക്യാമറ വിത്ത്‌ 3X സൂം 8എംപിയും, നാലാമത്തെ ക്യാമറ 5എംപിയും ആണ്. OnePlus 8 ആണെകിൽ: 48എംപി പ്രൈമറി ക്യാമറ, 16 എംപി അൾട്രാ വൈഡ് ക്യാമറ, 2എംപി മാക്രോ ലെൻസ്‌ ക്യാമറ ആണ് ഉള്ളത്.
ഫ്രണ്ട് ക്യാമറ : ഈ രണ്ടു വേർഷനും 16എംപി ഫ്രണ്ട് ക്യാമറ ആണ് ഉള്ളത്.
സോഫ്റ്റ്‌വെയർ : ആൻഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഇതിനു.
ബാറ്ററി : വൺപ്ലസ് 8 4300mAh, ബാറ്ററിയും വൺപ്ലസ് 8 പ്രൊ 4510mAh ബാറ്ററി ആണ് ഉള്ളത്.
ഈ രണ്ടു മോഡലിനും ഡിസ്‌പ്ലേയിൽ തന്നെ ഉള്ള ഫിംഗർ പ്രിന്റ് സെൻസർ ഉണ്ട്.
120Hz റിഫ്രഷ് റേറ്റ് പിൻതുണക്കാൻ ശേഷിയുള്ളതാണ് ഈ രണ്ടു മോഡലും.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*