ആനിമേഷൻ എന്ന വാക്കിന്റെ അർത്ഥം ചലനം എന്നാണ്, കഥാപാത്രങ്ങൾക്ക് ചലനം നൽകുക എന്നത് ആനിമേറ്റർ മാർ നേരിട്ട പ്രശ്നം ആയിരുന്നു. സ്വാഭാവികമായ ചലനം സൃഷ്ടിക്കാൻ സെക്കൻഡിൽ 30 വരെയുള്ള ഇമേജുകൾ സൃഷ്ടിക്കുക എന്നത് വളരെ ചെലവേറിയതും വളരെയേറെ സമയം ആവശ്യമായ കാര്യമാണ്. കഥാപാത്രങ്ങൾക്ക് സ്വാഭാവികമായ ചലനങ്ങൾ ലഭിച്ചത് വാൾ ഡിസ്നിയുടെ വരവോടെ ആയിരുന്നു. എന്നും പരീക്ഷണങ്ങളിൽ ഏർപ്പെട്ടു, ആനിമേഷൻ ഇന്ന് ലഭ്യമായിട്ടുള്ള ജനകീയത നൽകിയത് Walt Disney ആണ്. ചലനങ്ങളെ അതേപടി സ്വാഭാവികതയോടെ ചിത്രീകരിക്കുക എന്ന ചിന്തയിൽ നിന്നും ഒരുങ്ങി തിരിഞ്ഞു സൃഷ്ടിക്കപ്പെട്ടത് ആയിരുന്നു ‘snow white’ എന്ന് അദ്ദേഹത്തിന്റെ സിനിമ.
ഇവിടെ യഥാർത്ഥമായി ഒരു പെൺകുട്ടിയുടെ ചലനം ഷൂട്ട് ചെയ്തു, ആ കുട്ടിയുടെ ചലനങ്ങൾ വരച്ച snowwhite എന്ന കഥാപാത്രത്തിന് രൂപം നൽകുകയായിരുന്നു. അതുമൂലം സ്നോവൈറ്റ് എന്ന കഥാപാത്രത്തിന് വളരെ സ്വാഭാവികമായ ചലനം ലഭിക്കുകയുണ്ടായി. ‘Spirit the stallion’ എന്ന സിനിമയിൽ കുതിരകളുടെ ചലനം ചിത്രീകരിക്കുന്നതിന് ഈ സാങ്കേതം ‘റോട്ടോസ്കോപ്പി’ ഉപയോഗിച്ചിരുന്നു. യഥാർത്ഥ കുതിരകളുടെ ചലനങ്ങൾ ചിത്രീകരിച്ച അതിനനുസരിച്ച് കാർട്ടൂൺ കുതിരകൾക്ക് ചലനം വരച്ചു ചേർക്കുകയായിരുന്നു. ത്രിമാന തലത്തിലേക്ക് വരുമ്പോൾ കഥാപാത്രങ്ങളുടെ ചലനങ്ങൾ വളരെ വേഗം ചിത്രീകരിക്കാൻ സഹായിക്കുന്ന ഒരു സങ്കേതമാണ് മോഷൻ ട്രാക്കിംഗ് അഥവാ മോഷൻ ക്യാപ്ചറിങ്. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളാണ് ടൈറ്റാനിക്കും ലോർഡ് ഓഫ് റിങ്സും പോലുള്ള സിനിമകൾ. കോടികൾ ചെലവ് വരുന്ന സാങ്കേതികവിദ്യകൾ ആണിവ. ഒരു ലൈവ് പെർഫോർമാരുടെ ശരീരത്തിൽ അനവധി സെൻസറുകൾ ഘടിപ്പിക്കും. അതിനുശേഷം എട്ട് മുതൽ മുകളിലേക്ക് എണ്ണം വരുന്ന ക്യാമറകൾ ഉപയോഗിച്ച് ലൈവ്പെർഫോർമാരുടെ ചലനങ്ങൾ ചിത്രീകരിക്കപ്പെടും. പെർഫോർമരുടെ ചലനങ്ങൾ ചിത്രീകരിക്കപ്പെടും. പെർഫോർമരുടെ ചലനത്തിനനുസരിച്ച് ഉണ്ടാകുന്ന സെൻസറുകളുടെ സ്ഥാനം വൃതിയാനം ചലനങ്ങൾ രേഖപ്പെടുത്തുകയും ആ ചലനങ്ങൾ ത്രിമാന കഥാപാത്രങ്ങൾക്ക് നൽകപ്പെടുകയും ചെയ്യുന്നു.
Leave a Reply