ഫോണുകളുടെ വാറന്റി നീട്ടി നൽകി നിർമ്മാതാക്കൾ

കൊറോണ വൈറസിന്റെ വ്യാപനത്തെ ചെറുക്കുന്നതിന് രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് ഇലക്ട്രോണിക്സ്, മൊബൈൽ ഹാൻഡ്‌സെറ്റ് കമ്പനികളായ സാംസങ്, വൺപ്ലസ്, ഓപ്പോ തുടങ്ങിയവ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വാറന്റി നീട്ടിയിരിക്കുന്നു. ദക്ഷിണ കൊറിയൻ ഇലക്‌ട്രോണിക്‌സ് ഭീമനായ സാംസങ് 2020 മാർച്ച് 31 നും ഏപ്രിൽ 30 നും ഇടയിൽ വാറന്റി അവസാനിക്കുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും 2020 മെയ് 31 വരെ സ്റ്റാൻഡേർഡ് വാറന്റി നീട്ടി.

മാർച്ച് 1 മുതൽ മെയ് 30 നുള്ളിൽ വാറന്റി അവസാനിക്കുന്ന വൺപ്ലസ് ഫോണുകൾക്ക് മെയ് 31 വരെ വിപുലീകൃത വാറന്റി കമ്പനി നൽകുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*