സ്മാർട്ട്ഫോൺ മേഖലയിൽ തുടക്കക്കാരായ ഐറ്റൽ അവതരിപ്പിക്കുന്ന ബഡ്ജറ്റ് സ്മാർട്ട്ഫോണാണ് ഐറ്റൽ A46. ഡ്യൂവൽ ക്യാമറയും ഫിംഗർ പ്രിന്റ് സെൻസറൂം അടക്കം മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഈ സ്മാർട്ട്ഫോണിന് 5000 രൂപ ആണ് വില. 8MP പ്രൈമറി ക്യാമറയും 0.3MP സെക്കന്ററി ക്യാമറയും ആണ് ഇതിന്റെ സവിശേഷത. സോഫ്റ്റ് ഫ്ലാഷ് പിന്തുണ ഉള്ള 5MP ക്യാമറ ആണ് ഫ്രണ്ട് ക്യാമറ ആയി നൽകിയിരിക്കുനത്തു. കൂടാതെ ഫെയ്സ് അൺലോക്ക് പിന്തുണയും റിയർ ഫിംഗർപ്രിന്റ് സെന്സറും ഉൾപ്പെട്ടിരിക്കുന്നു. 1440*720 പിക്സൽസ് റെസൊല്യൂഷനുള്ള 5.45 ഇഞ്ച് HD+IPS LCD ഡിസ്പ്ലേ, ആൻഡ്രോയ്ഡ് 9.0പൈ ഓഎസ്, 2GB റാം, 16GB സ്റ്റോറേജ്, 2400mAh ബാറ്ററി എന്നിവയാണ് ഐറ്റൽ A46ഇന്റെ പ്രധാന ഘടകഭാങ്ങൾ, 16GB ഇന്റെര്ണല് സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് മുഖാന്തരം 128GB വരെ ഉയർത്താവുന്നതാണ്. 1GB റാം+16GB സ്റ്റോറേജ് മറ്റൊരു രീതിയിൽ കൂടി ഐറ്റൽ സ്മാർട്ട് ഫോൺ അവതരിപ്പിച്ചിട്ടുണ്ട്.
Leave a Reply