2.07 ഇഞ്ച് കേർവ്ഡ് AMOLED ഡിസ്പ്ലേയുള്ള ഹുവാമി സ്മാർട്ട് വാച്ച്

ഷവോമിയുടെ മറ്റൊരു ബ്രാൻഡ് ആയ ഹുവാമിയിൽനിന്ന് പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ വെയറബിളാണ് ആമ്സ്ഫിറ്റ് എക്സ്. കൈത്തണ്ടയ്ക്ക് വളരെ അനുയോജ്യമായ രൂപകൽപ്പനയിൽ കേർവ്ഡ് ഡിസ്പ്ലേ നൽകിയാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്.206 x 640 പിക്സൽ റെസല്യൂഷനുള്ള 2.07 ഇഞ്ച് ഡിസ്പ്ലേ, 200 mAh ലിഥിയം- പോളിമർ ബാറ്ററി, ബ്ലൂടൂത്ത് 5.9 തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയതാണീ സ്മാർട്ട് വാച്ച്. 24×7 ഹേർട്ട്റെയ്റ്റ് ട്രാക്കിംഗ്, സ്ലീപ് മോണിറ്ററിംഗ്, രക്തത്തിലെ ഓക്സിജൻ ലെവൽ അളക്കുവാനുള്ള കഴിവ് തുടങ്ങിയ ഫിറ്റ്നസ് കേന്ദ്രീകൃത ഫീച്ചറുകളും ഹുവാമി പുതിയ സ്മാർട്ട്‌വാച്ചിൽ നൽകിയിരിക്കുന്നു.

ഈ വെയറബിൾ ഡിവൈസിൽ ഫിസിക്കൽ ബട്ടണുകൾ ഒന്നും നൽകിയിട്ടില്ല. അതിനാൽ AMOLED ഡിസ്പ്ലേ സ്ക്രീനിൽ നൽകുന്ന ഗെസ്ജെറുകൾ വഴിയാണ് യൂസർ ഇന്റർഫേസ് സാധ്യമാകുക. 9 സ്പോർട്സ് മോഡുകളെ പിന്തുണയ്ക്കുന്ന ഈ വെയറബിൾ ഡിവൈസ് 5 ATM വാട്ടർ റെസിസ്റ്റൻസ് റെയ്റ്റിംഗ് ഉള്ളതാണ്.2020 ഓഗസ്റ്റ് ഓടുകൂടി വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന ആമ്സ്ഫിറ്റ് എക്സ് ഇപ്പോൾ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോംവഴി ലഭ്യമാക്കിയിരിക്കുന്നു. തുടക്ക നാളുകളിൽ ഏകദേശം 11300 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*