ഷവോമിയുടെ മറ്റൊരു ബ്രാൻഡ് ആയ ഹുവാമിയിൽനിന്ന് പുറത്തിറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ വെയറബിളാണ് ആമ്സ്ഫിറ്റ് എക്സ്. കൈത്തണ്ടയ്ക്ക് വളരെ അനുയോജ്യമായ രൂപകൽപ്പനയിൽ കേർവ്ഡ് ഡിസ്പ്ലേ നൽകിയാണ് ഈ ഉപകരണം തയ്യാറാക്കിയിരിക്കുന്നത്.206 x 640 പിക്സൽ റെസല്യൂഷനുള്ള 2.07 ഇഞ്ച് ഡിസ്പ്ലേ, 200 mAh ലിഥിയം- പോളിമർ ബാറ്ററി, ബ്ലൂടൂത്ത് 5.9 തുടങ്ങിയ സവിശേഷതകൾ ഉൾപ്പെടുത്തിയതാണീ സ്മാർട്ട് വാച്ച്. 24×7 ഹേർട്ട്റെയ്റ്റ് ട്രാക്കിംഗ്, സ്ലീപ് മോണിറ്ററിംഗ്, രക്തത്തിലെ ഓക്സിജൻ ലെവൽ അളക്കുവാനുള്ള കഴിവ് തുടങ്ങിയ ഫിറ്റ്നസ് കേന്ദ്രീകൃത ഫീച്ചറുകളും ഹുവാമി പുതിയ സ്മാർട്ട്വാച്ചിൽ നൽകിയിരിക്കുന്നു.
ഈ വെയറബിൾ ഡിവൈസിൽ ഫിസിക്കൽ ബട്ടണുകൾ ഒന്നും നൽകിയിട്ടില്ല. അതിനാൽ AMOLED ഡിസ്പ്ലേ സ്ക്രീനിൽ നൽകുന്ന ഗെസ്ജെറുകൾ വഴിയാണ് യൂസർ ഇന്റർഫേസ് സാധ്യമാകുക. 9 സ്പോർട്സ് മോഡുകളെ പിന്തുണയ്ക്കുന്ന ഈ വെയറബിൾ ഡിവൈസ് 5 ATM വാട്ടർ റെസിസ്റ്റൻസ് റെയ്റ്റിംഗ് ഉള്ളതാണ്.2020 ഓഗസ്റ്റ് ഓടുകൂടി വിപണിയിൽ പ്രതീക്ഷിക്കപ്പെടുന്ന ആമ്സ്ഫിറ്റ് എക്സ് ഇപ്പോൾ ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോംവഴി ലഭ്യമാക്കിയിരിക്കുന്നു. തുടക്ക നാളുകളിൽ ഏകദേശം 11300 രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
Leave a Reply