സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാനൊരുങ്ങി ഗൂഗിൾ

ടെക്നോളജി ഭീമൻമാരായ ഗൂഗിൾ സ്വന്തമായി സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാൻ ഒരുങ്ങുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന ഡെബിറ്റ് കാർഡുകൾ ആണ് ഗൂഗിൾ നിർമ്മിക്കുക. ഇതിന്റെ രൂപം ടെക്ക് ക്രഞ്ച് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ കാർഡിന്റെ രൂപം ഇപ്രകാരമായിരിക്കില്ല എന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

വിസ പിന്തുണയുള്ള ചിപ്പ് കാർഡിൽ ഉപയോക്താവിന്റെയും ബാങ്കിന്റെയും പേരുകൾ ഉൾപ്പെടുന്നതായിരിക്കും. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം   കാര്‍ഡില്‍ ലോഡ് ചെയ്ത് പണമിടപാട് നടത്താം. പണമിടപാട് സൗകര്യങ്ങൾ ഉൾപ്പെടുത്തി  ഗൂഗിള്‍ ഡെബിറ്റ് കാര്‍ഡിനോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രത്യേക ആപ്പും ഗൂഗിൾ അവതരിപ്പിക്കും. വാങ്ങലുകൾ എളുപ്പത്തിൽ നിരീക്ഷിക്കാനോ, അക്കൗണ്ട് ബ്ലോക്ക് ചെയ്യാനോ, ബാലൻസ് പരിശോധിക്കാനോ ഉപയോക്താക്കളെ സഹായിക്കുന്ന സവിശേഷതകളോട് കൂടിയാണ് ഈ ആപ്പ് തയ്യാറാക്കുക.

കോൺടാക്റ്റ്ലെസ്സ് പെയ്മെന്റ് പിന്തുണയ്ക്കുന്ന ഗൂഗിൾ ഡെബിറ്റ് കാർഡ് കയ്യിൽ കൊണ്ടുനടക്കാനും ഉപയോഗിക്കാനും ഓൺലൈനായി ഉപയോഗിക്കാനും സാധിക്കുന്നതാണ്. നിലവിൽ സിറ്റിബാങ്ക്, സ്റ്റാൻഫോർഡ് ഫെഡറൽ ക്രെഡിറ്റ് യൂണിയൻ എന്നിവരുമായി സഹകരിച്ചാണ് ഗൂഗിൾ സ്മാർട്ട് ഡെബിറ്റ് കാർഡ് തയ്യാറാക്കുന്നത്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*