ഗൂഗിൾ ആഡ് വേർഡ്‌സ്

Google Adwords

വെബ്സൈറ്റ് ഉടമകൾക്ക് പരസ്യങ്ങളിലൂടെ പണം ലഭിക്കാൻ സഹായിക്കുന്ന ഗൂഗിൾ പ്രോഗ്രാമാണ് ആഡ്സെൻസ്. ആഡ്സെൻസ് വെബ്ബിലെ പബ്ലിഷർമാർക്ക് പരസ്യം എത്തിച്ചുകൊടുക്കുന്നു. എന്നാൽ എങ്ങിനെയാണ് പരസ്യം നൽകുന്നത്? അതിനാണ് ആഡ് വേർഡ്‌സ്. ഗൂഗിൾ ആഡ് വേർഡ് മുഖേന നൽകുന്ന പരസ്യങ്ങൾ ഗൂഗിൾ സെർച്ച് നെറ്റ്‌വർക്കിൽ മാത്രമല്ല, ഗൂഗിൾ ആഡ്സെൻസ് കരാർ ഒപ്പിട്ടിട്ടുള്ള ലക്ഷക്കണക്കിന് വെബ്സൈറ്റുകളിൽ എത്തും. ഫേസ്ബുക്കിൽ പരസ്യം നൽകിയാൽ ലക്ഷക്കണക്കിന് ഫേസ്ബുക്ക് അക്കൗണ്ടുകളിൽ സ്പോൺസേഡ് പോസ്റ്റുകൾ ആയി പരിശീലനം നൽകാൻ വഴിയൊരുങ്ങും. ഈ അഡ്വെർടൈസ്‌മെന്റിൽ ഉള്ള ഒരു ക്ലിക്ക് ആണ് പൊതുവേ ചാർജ് ഈടാക്കുന്നത്.

ഗൂഗിൾ ആഡ് വേർഡ്: തുടക്കക്കാർക്ക് വഴങ്ങുമോ?
ഗൂഗിളിൽ ഓ ഫേസ്ബുക്കിലോ പരസ്യം നൽകാൻ ആർക്കും സാധിക്കുമെങ്കിലും മുടക്കുന്ന കാശിന് ഉദ്ദേശിക്കുന്ന ഫലങ്ങൾ കിട്ടണമെങ്കിൽ ഈ മേഖലയിൽ നല്ല മികവും അനുഭവസമ്പത്തും ആവശ്യമാണ്. ഓരോ പരസ്യങ്ങൾക്ക് ലഭിക്കുന്ന പ്രതികരണം ചിട്ടയായി പഠിച്ചു വേണം മുന്നോട്ടു പോകാൻ. കീവേഡ് എന്നെ സംഗതി കൂടി ഉള്ളതുകൊണ്ട് തന്നെ ആഡ് വേർഡ് പ്രോഗ്രാമാണ് ഫേസ്ബുക്ക് ആടുകളെ കാൾ സങ്കീർണം. എന്നാൽ ഗൂഗിളിൽ വിവിധ search terms പരത്തി നടക്കുന്ന കസ്റ്റമറെ നിങ്ങളുടെ വെബ്സൈറ്റിൽ എത്തിക്കാൻ ആഡ് വേർഡ് പോലെ മറ്റൊരു മാർഗ്ഗമില്ല.

കീവേർഡുകൾ
കീവേർഡുകൾ ആണ് ഗൂഗിൾ സെർച്ചിന്റെ അടിസ്ഥാനം. ആളുകൾ ഗൂഗിളിൽ ടൈപ്പ് ചെയ്യാൻ സാധ്യതയുള്ള വാക്കുകളാണ് കീവേർഡുകൾ. ഉദാഹരണമായി മൊബൈൽ ഫോണുകൾ വിൽക്കുന്ന ഒരു വെബ്സൈറ്റ് പരിശോധനയ്ക്ക് എടുക്കാം. ‘Android Phones’, ‘Buy Apple iPhone” എന്നിങ്ങനെ 10-20 പ്രധാനപ്പെട്ട കീവേർഡുകൾ കണ്ടു പിടിക്കുകയാണ് ആഡ് വേർഡ് പരസ്യം നൽകുന്നതിന് ആദ്യപടി. കീവേർഡുകളെ പറ്റി ഗവേഷണം ചെയ്യുമ്പോൾ ഉപഭോക്താക്കളുടെ മനശാസ്ത്രവും, ഇതേ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു വെബ്സൈറ്റുകൾ ലക്ഷ്യംവയ്ക്കുന്ന കീവേർഡുകൾ പരിശോധനയ്ക്ക് എടുക്കണം.

സാമനകീവേർഡുകളെ ആഡ് ഗ്രൂപ്പിലാകുക
കീവേർഡുകളെ പറ്റിയുള്ള ഗവേഷണം പൂർത്തിയായാൽ ഏതാണ്ട് ഒരേ പോലുള്ള കീവേർഡുകളെ ആഡ് ഗ്രൂപ്പ്‌ (Ad Group) എന്നാ കുടക്കീഴിൽ കൊണ്ടുവരിക. ഒരു പരസ്യ ക്യാമ്പയിനിൽ നിരവധി ആഡ് ഗ്രൂപ്പുകൾ നിർമ്മിക്കാം. ‘Buy’, ‘Review’ എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ഓരോ പരിശ കുറ്റങഎന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ഓരോ പരസ്യക്കൂട്ടങ്ങൾക്കും പേര് നൽകാം.

ഓരോ ആഡ് വേർഡ്‌സ് അനുയോജ്യമായ ലാൻഡിങ് പേജുകൾ നിർമ്മിക്കുക
പരസ്യങ്ങൾ നിർമിച്ചത് കൊണ്ട് ജോലി തീരുന്നില്ല. പരസ്യങ്ങൾക്ക് ആളുകളെ നിങ്ങളുടെ വെബ്സൈറ്റിൽ എത്തിക്കാൻ മാത്രമേ സാധിക്കൂ. ഉദ്ദേശിക്കുന്ന സാധനം/സേവനം നിങ്ങളുടെ വെബ്സൈറ്റിൽ സന്ദർശകർക്ക് ലഭ്യമായില്ലെങ്കിൽ വിപരീതഫലം ആവും ലഭിക്കുക. മികച്ച യൂസർ ഇന്റർഫേസ് (UI) യൂസർ എക്സ്പീരിയൻസ് (UE) ലാൻഡിംഗ് പേജിൽ നൽകാൻ ശ്രമിക്കുക. സന്ദർശകർ ഉദ്ദേശിക്കുന്ന കാര്യം കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധത്തിൽ വേണം ഡിസൈൻ തയ്യാറാക്കാൻ.

ആഡ് വേർഡ് ക്യാമ്പയിൻ ഘടന
കീവേർഡുകളാണ് ആഡ് വേർഡ് പരസ്യങ്ങളുടെ അടിസ്ഥാനഘടകങ്ങൾ എന്നെ സചിപ്പിച്ചുവല്ലോ? 10-20 കീവേർഡുകൾ ചേർന്നുണ്ടാക്കുന്ന ആഡ് ഗ്രൂപ്പിൽ കീവേർഡുകൾ കൂടാതെ പല ആഡ്കളും കാണാം. ആഡ് ഗ്രൂപ്പ്‌ എന്നാൽ കീവേർഡുകളുടെയും പരസ്യങ്ങളുടെയും ബിഡുകളുടെയും ഒരു കൂട്ടമാണെന്നു ചുരുക്കം. ഒരേ കീവേർഡുകളെ ആശ്രയിച്ചു നിൽക്കുന്ന ഒന്നിലേറെ പരസ്യങ്ങൾ നമുക്ക് നിർമ്മിക്കാൻ സാധിക്കും. പരസ്യങ്ങൾ ടെസ്റ്റ്‌ ഓ ഇമേജസ് ഓ വീഡിയോ യോ ആവാം. പല ആഡ് ഗ്രൂപ്പുകൾ ചേർന്നാണ് ഒരു ക്യാമ്പയിൻ (campaign) ഉണ്ടാവുന്നത്. ഒരു ക്യാമ്പയിനിലെ നിയമങ്ങൾ അതിലുള്ള എല്ലാം ആഡ് ഗ്രൂപ്പൂക്കളിലേക്കും പൊതുവെ ബാധകമായിരിക്കും. പല ക്യാമ്പയിനുകൾ ചേരുന്നതാണ് ഒരു ഗൂഗിൾ ആഡ് വേർഡ് അക്കൗണ്ട്, ഒരു ഗൂഗിൾ മേൽവിലാസവും ബില്ലിംഗ് മേൽവിലാസവും ആഡ് വേർഡിനു അത്യാവശ്യമാണ്.

കുറച്ചൊന്നു മെനക്കെട്ടാൽ ആർക്കും പഠിക്കാവുന്ന കാര്യമാണ് ഗൂഗിൾ ആഡ് വേർഡ് മുഖേനയുള്ള ഓൺലൈൻ പരസ്യങ്ങൾ. ഈ മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് ആഡ് വേർഡ് ആഡ് വേർഡ് സെർട്ടിഫൈഡ് പ്രൊഫഷണൽ എന്നാ സർട്ടിഫിക്കേഷൻ ഗൂഗിൾ നൽകിവരുന്നു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*